ജൂനിയർ ആർട്ടിസ്റ്റിനെ നായികയാക്കിയ‌പ്പോൾ ഒമറിന് തെറ്റിയില്ല, വൈറലാകുന്ന പാട്ട്

ശനി, 10 ഫെബ്രുവരി 2018 (09:08 IST)

ഒമർ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തിറങ്ങി. മണിക്കൂറുകൾക്കുള്ളിലാണ് ഗാനം സോഷ്യൽ മീഡിയകളിൽ വൈറലായത്. ഗാനത്തിൽ വാര്യർ എന്ന പെൺകുട്ടിയെ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 
 
ഒഡീഷന്‍ വഴി അഡാര്‍ ലൗവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയ ചെറിയൊരു റോളിനായിട്ടായിരുന്നു എത്തിയത്. എന്നാൽ, പ്രിയയുടെ അഭിനയത്തിൽ ആകൃഷ്ടനായ ഒമർ ജൂനിയർ ആർട്ടിസ്റ്റിനെ നായിക നിരയിലേക്ക് കൈപിടിച്ചുയർത്തി. ഇതിനായി തിരക്കഥ മാറ്റി എഴുതുകയാണ് ഒമർ. അതിനായി ഷൂട്ടിംഗിന് ബ്രേക്ക് നൽകിയിരിക്കുകയാണ് ഒമർ. 
 
ജിമിക്കി കമ്മലിനുശേഷം സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ഗായകന്‍ വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഒരു മാപ്പിളപ്പാട്ടിന്റെ ട്രിബ്യൂട്ടാണിത്.  ചങ്ക്‌സിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാര്‍ ലവ്. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പ്രണയം അടിസ്ഥാനമാക്കിയാണ് കഥ വികസിപ്പിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഫഹദ് പുറത്ത്, തൊട്ടടുത്ത ദിവസം മണിരത്നം ചിത്രം പ്രഖ്യാപിച്ചു - ചെക്ക ചിവന്ത വാനം !

മണിരത്നം ചിത്രങ്ങള്‍ എക്കാലത്തും ഇന്ത്യന്‍ സിനിമാസ്വാദകര്‍ക്ക് ആഘോഷിക്കാന്‍ വക ...

news

‘എന്‍റെ ആമി ഇങ്ങനെയല്ല’ എന്ന് ആര്‍ത്തുവിളിച്ചവര്‍ ‘ആമി’ കാണണം - ആമി നിരൂപണം

പ്രണയത്തിരയായിരുന്നു ആമിയെന്ന മാധവിക്കുട്ടിയെന്ന കമലാദാസ് എന്ന കമല സുരയ്യ എന്ന ...

news

എനിക്ക് കീ ജയ് വിളിക്കാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല: മമ്മൂട്ടി

തനിക്ക് വേണ്ടി കീജയ് വിളിക്കാൻ ആരേയും ഏർപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി പ‌റഞ്ഞ കഥ ...

Widgets Magazine