'എന്റെ കിരീടം ടോവിനോ എടുത്തു, അതിൽ അഭിമാനം മാത്രം': മലയാളത്തിന്റെ എക്‌സ് ഇമ്രാൻ ഹാഷ്‌മി പറയുന്നു

വെള്ളി, 5 ഒക്‌ടോബര്‍ 2018 (13:01 IST)

പ്രേക്ഷകരെ കൈയിലെടുക്കുന്ന കാര്യത്തിൽ ഫഹദ് ഫാസിലും ടോവിനോയും ഒരുപോലെയാണ്. ഇരുവരും ആരാധകരുടെ മനസ്സറിഞ്ഞ് കഥാപാത്രൺഗളെ തിരഞ്ഞെടുക്കുന്നവരാണ്. ഇരുവരും കൈനിറയേ ചിത്രങ്ങളുമായി മുന്നേറുകയാണ്. ഫഹദിന്റെ വരത്തനും ടോവിനോയുടെ തീവണ്ടിയുമാണ് ഇപ്പോൾ മത്സരിച്ചുകൊണ്ടിരിക്കുന്ന രണ്ട് ചിത്രങ്ങൾ.
 
ചില ചിത്രങ്ങളിൽ ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിച്ചതുകൊണ്ടുതന്നെ കരിയറിന്റെ തുടക്കത്തിലേ ഫഹദ് ഫാസിലിന് ലഭിച്ച വട്ടപ്പേരായിരുന്നു മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി എന്നത്. മലയാളത്തിലെ മറ്റു നടന്‍മാര്‍ ചെയ്യാന്‍ മടിച്ചിരുന്ന സമയത്തായിരുന്നു ഫഹദ് ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചിരുന്നത്. 
 
ഇപ്പോൾ ഫഹദ് അത്തരം രംഗങ്ങളിൽ നിന്ന് പിന്മാറിയിരിക്കുന്ന സമയത്താണ് ആ റോൾ ടോവിനോ ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ വട്ടപ്പേര് ഇപ്പോൾ ടോവിനോയ്‌ക്ക് സ്വന്തമാണ്. എന്നാൽ ഫഹദിന്റെ ഒരു അഭിമുഖത്തിൽ 'മലയാളത്തിന്റെ ഇമ്രാൻ ഹാഷ്‌മി ഇപ്പോൾ ടോവിനോ ആയല്ലോ' എന്ന ചോദ്യത്തിന് ഹഫദ് കൊടുത്ത മറുപടിയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
'ടൊവിനോയെ അങ്ങനെ വിളിക്കുന്നതില്‍ അഭിമാനം തോന്നുന്നുവെന്നും തനിക്കുണ്ടായിരുന്ന കിരീടം വേറൊരാള്‍ എടുത്തുകൊണ്ടുപോയല്ലോ' എന്നുമാണ് ഫഹദ് നൽകിയ മറുപടി. ടോവിനോയുടെ മായാനദി, തീവണ്ടി പോലുളള സിനിമകളെല്ലാം ഇഷ്ടപ്പെട്ടുവെന്നും ഫഹദ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പുതുമുഖങ്ങളെ ‘ബൂസ്റ്റ്’ ചെയ്യുന്ന മമ്മൂട്ടി റോഷനെ റാഗ് ചെയ്തത് എന്തിനായിരുന്നു?

പുതുമുഖ സംവിധായകരേയും പുതുമുഖ നടന്മാരേയും സപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ മെഗാസ്റ്റാർ ...

news

'മമ്മൂട്ടിയുടെ വാക്കുകൾ സത്യമായി, മോഹൻലാൽ സൂപ്പർതാരമായി'

മലയാളത്തിന്റെ സ്വന്തം അവതാരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാലാണോ മമ്മൂട്ടിയാണോ ...

news

മോദിയുമായി മോഹൻലാൽ കൂടിക്കാഴ്ച നടത്തിയത് സിനിമയ്ക്ക് വേണ്ടി!

അടുത്തിടെ മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചത് ഏറെ വാർത്തയായിരുന്നു. ഇരുവരും ...

news

ശില്‍പ്പ ഷെട്ടിയെ പ്രണയിച്ച് ചതിച്ചത് അക്ഷയ് കുമാര്‍?- നടിയുടെ വെളിപ്പെടുത്തൽ

തെലുങ്ക്, തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചത് ശ്രി റെഡ്ഡിയുടെ വെളിപ്പെടുത്തലുകൾ ...

Widgets Magazine