മഞ്ജുവാര്യരുമായുള്ള വിവാഹബന്ധത്തിന് ദിലീപ് ഒരുപാട് മൂല്യം കല്‍പ്പിച്ചിരുന്നു, പക്ഷേ...

Manju Warrier, Dileep, Pulser Suni, Actress, മഞ്ജു വാര്യര്‍, ദിലീപ്, നടി, പള്‍സര്‍ സുനി, കുറ്റപത്രം
അഞ്ജലി ജ്യോതിപ്രസാദ്| Last Modified ബുധന്‍, 22 നവം‌ബര്‍ 2017 (18:08 IST)
നടിയെ ആക്രമിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപിനെ പ്രേരിപ്പിച്ചത് ആദ്യവിവാഹം തകര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ പകയാണെന്നാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. മഞ്ജുവാര്യരുമായുള്ള വിവാഹബന്ധം തകര്‍ന്നതിന് പ്രധാനകാരണം ഈ നടിയാണെന്ന് ദിലീപ് വിശ്വസിച്ചിരുന്നത്രേ. നടിയെ ആക്രമിക്കുന്നതിന് കാരണമായി പൊലീസ് ഇത് ചൂണ്ടിക്കാട്ടുമ്പോള്‍ വെളിപ്പെടുന്ന മറ്റൊരു സംഗതിയുണ്ട്.

അത് ദിലീപിന് മഞ്ജു വാര്യരുമായുള്ള ബന്ധം എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു എന്നതാണ്. വര്‍ഷങ്ങളോളം പ്രണയിക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ഒരു പതിറ്റാണ്ടിലധികം ഒന്നിച്ച് ജീവിക്കുകയും ചെയ്ത മഞ്ജുവിനെ പിരിഞ്ഞപ്പോള്‍ അത് ദിലീപിനെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തിട്ടുണ്ടാവണമെന്ന് ദിലീപ് അനുകൂലികള്‍ പറയുന്നു. മഞ്ജുവുമായുള്ള ബന്ധം തകരുന്നതിന് കാരണക്കാരി ഈ നടിയാണെന്ന ധാരണയാണ് അവരോടുള്ള പക ദിലീപില്‍ വളരാന്‍ കാരണമെന്നാണ് പൊലീസ് ഭാഷ്യം.

നടിയുടെ പെരുമാറ്റവും ചില പരാമര്‍ശങ്ങളും അവരോടുള്ള ദിലീപിന്‍റെ പക വര്‍ദ്ധിപ്പിച്ചത്രേ. പള്‍സര്‍ സുനിക്ക് നടിക്കെതിരെ ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപിനെ പ്രേരിപ്പിച്ചത് ഇതായിരുന്നു എന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍ കണക്കിലെടുത്താല്‍ മഞ്ജു വാര്യരുമായുള്ള ദാമ്പത്യബന്ധത്തിന് ദിലീപ് ഏറെ വില കല്‍പ്പിച്ചിരുന്നു. അത് തകരണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നില്ല. മഞ്ജുവുമായുള്ള ബന്ധം തകര്‍ന്നത് സമൂഹത്തില്‍ ദിലീപിനുള്ള ഇമേജില്‍ കോട്ടം വരുത്തി എന്നതിലുപരി ആ സംഭവം ദിലീപിന്‍റെ ഹൃദയത്തില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കിയിരിക്കാമെന്നാണ് ദിലീപ് അനുകൂലികള്‍ വിശ്വസിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :