നടിയെ ആക്രമിച്ചത് ദിലീപിനു വേണ്ടി, മഞ്ജു വാര്യർ പ്രധാനസാക്ഷി; ഇനിയുള്ളത് നിർണായക മണിക്കൂറുകൾ

ബുധന്‍, 22 നവം‌ബര്‍ 2017 (10:04 IST)

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപിനെതിരെ പ്രധാനസാക്ഷിയാകും. പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. നടിയെ ആക്രമിച്ചത് ദിലീപിനു വേണ്ടിയെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. സിനിമയിൽ നിന്നുമാത്രമായി 50 സാക്ഷികളാണ് കേസിലുള്ളത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
 
കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപിനെ എട്ടാം പ്രതി ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ഈ കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും. 
 
അന്തിമ കുറ്റപത്രത്തിൽ ദിലീപടക്കം 12 പേരാണു പ്രതികൾ. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആദ്യ നീക്കം. എന്നാല്‍ ഇത്തരത്തില്‍ കുറ്റപത്രം സമർപ്പിച്ചാൽ കേസ് നിലനിൽക്കില്ല എന്ന നിയമോപദേശം ലഭിച്ചതോടെയാണ് ഇത് ഉപേക്ഷിച്ചത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജിഷ കൊലക്കേസ്; ജിഷയുടെ ചുരിദാറിൽ കണ്ടെത്തിയ ഉമിനീർ അമീറുളിന്റെ തന്നെ, കേസിൽ അന്തിമവാദം തുടങ്ങി

പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയായിരുന്ന ജിഷ കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂഷൻ അന്തിമവാദം ...

news

‘മോദിയെ വിമര്‍ശിക്കുന്നവരുടെ കൈവെട്ടുമെന്നോ, എങ്കില്‍ ഞാനതിനു വെല്ലുവിളിക്കുകയാണ് ’; ബിജെപി നേതാവിനെതിരെ ആഞ്ഞടിച്ച് റാബ്റി ദേവി

മോദിയ്‌ക്കെതിരെ ഏതെങ്കിലും വിരലോ കൈയോ ഉയര്‍ന്നാല്‍ അത് വെട്ടിയിരിക്കുമെന്ന് ബീഹാര്‍ ...

news

സുഹൈബിനെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിച്ചില്ല, മാനസികരോഗിയാക്കി മുദ്രകുത്തി - അഷിത പറയുന്നു

തൃപ്പുണിത്തുറയിലെ യോഗാ കേന്ദ്രത്തിലെ ക്രൂരപീഡനങ്ങൾ പുറത്തുവന്നതും യോഗാകേന്ദ്രത്തിനു താഴു ...

news

ധോണിയുടെ നീക്കത്തിൽ ഞെട്ടി ബി ജെ പി! ഇതൽപ്പം കൂടിയില്ലേ?

ഇ മാസം നടക്കാനിരിക്കുന്ന ആഗോള സംരഭകത്വ സമ്മേളനത്തില്‍ പങ്കെടുക്കാനില്ലെന്ന അറിയിപ്പുമായി ...

Widgets Magazine