കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 3 ഓഗസ്റ്റ് 2023 (13:11 IST)
വാര്‍ത്തകളില്‍ വീണ്ടും എമ്പുരാന്‍ നിറയുന്നു. സോഷ്യല്‍ മീഡിയയില്‍ എങ്ങും ആരാധകര്‍ക്ക് പറയാനുള്ളത് എമ്പുരാന്റെ ഷൂട്ടിം?ഗ് ആരംഭിക്കുന്നതിനെ കുറിച്ചാണ്. ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് സെപ്റ്റംബര്‍ 30ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. നിര്‍മാതാക്കളുടെ ഭാഗത്തുനിന്ന് ഇതു സംബന്ധിച്ച ഔദ്യോ?ഗിക സ്ഥിരീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല.