'എമ്പുരാന്‍' തുടങ്ങുന്നു, ആരാധകര്‍ കാത്തിരുന്ന അപ്‌ഡേറ്റ് എത്തി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (12:01 IST)
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ സമ്മാനിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു 'ലൂസിഫര്‍'. സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഒരു അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ആദ്യ ഷെഡ്യൂള്‍ സെപ്റ്റംബറില്‍ ആരംഭിക്കും എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
നേരത്തെ എമ്പുരാന്‍ ലൊക്കേഷന്‍ ഹണ്ടിലായിരുന്നു സംവിധായകന്‍ പൃഥ്വിരാജ്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാന്‍ പ്ലാന്‍ ചെയ്തിരുന്ന സിനിമയുടെ ചിത്രീകരണം നീണ്ടുപോകാന്‍ ഇടയായത് പൃഥ്വിരാജിന് പരിക്കേറ്റത്തിന് തുടര്‍ന്നാണ്. നിലവില്‍ രണ്ടുമാസത്തെ വിശ്രമത്തിലാണ് താരം. ഇതിനുശേഷം എമ്പുരാന്റെ പ്രൊഡക്ഷനിലേക്കും തന്റെ മറ്റ് സിനിമകളിലേക്കും പൃഥ്വിരാജ് കടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :