ഇനി ചുവപ്പിന്റെ സമയം; ടൊവിനോയ്ക്ക് പിന്നാലെ തീയേറ്റർ ചുവപ്പിക്കാൻ സഖാവ് നിവിനും സഖാ ദുൽഖറും

ഒരു പോരാട്ടം, ചുവപ്പൻ സഖാക്കൾ തമ്മിൽ; ആരാധകർ ആരെ സ്വീകരിക്കും?

aparna shaji| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (18:39 IST)
ടൊവിനോ തോമസിന്റെ മെക്സിക്കൻ അപാരത എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. നൊസ്റ്റാൾജിയെ കൂട്ടുപിടിച്ച് പിറന്ന മലയാള സിനിമയുടെ കൂട്ടുകെട്ടിലേക്കായിരുന്നു മെക്സിക്കൻ അപാരതയെ ആദ്യം പ്രേക്ഷകർ ചേർത്തത്. ടൊവിനോയുടെ കട്ടകലിപ്പിന് പിന്നാലെ ദുൽഖർ സൽമാന്റെ സഖാ, നിവിൻ പോളിയുടെ സഖാവ് എന്നീ സിനിമകളും അണിയറയിൽ ഒരുങ്ങുകയാണ്. യൂത്ത് താരങ്ങൾ തീയേറ്റർ ചുവപ്പണിയിക്കാനുള്ള തീരുമാനത്തിലാണിപ്പോൾ. എന്തായാലും അരാധകർ വാർത്ത ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ടൊവിനോയുടെ മെക്സിക്കൻ അപാരതയുടെ ട്രെയിലർ പുറത്തിറങ്ങിയതോടെ ആരാധകരുടെ ആകാഷം ആവേശമായി മാറുകയായിരുന്നു. എസ് എഫ് ഐ നേതാവായിട്ടാണ് ടൊവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ടോം ഇമ്മട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഹാരാജാസ് കോളജിലെ എസ് എഫ് ഐ യുടെ ചരിത്രമാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ കലിപ്പ്, കട്ടക്കലിപ്പ്.. എന്ന് തുടങ്ങുന്ന ആദ്യ പാട്ട് തന്നെയാണ് ചിത്രത്തിന്റെ ആകർഷണം.

സിദ്ധാർത്ഥ് ശിവ - നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് പേരിട്ടു, സഖാവ്. പേരിൽ തന്നെയുണ്ട് ചിത്രം എന്താണ് ഉദ്ദേശിക്കുന്നതെന്ന്. ചിത്രത്തിൽ യുവരാഷ്ട്രീയക്കാരനായിട്ടാണ് നിവിൻ എത്തുന്നത്. പ്രേമത്തിലെ അതേ കലിപ്പ് താടിയുമായാകും നിവിനീ സിനിമയിലുമെത്തുക എന്നും ഇതിനകം തന്നെ ഉറപ്പായിക്കഴിഞ്ഞു. ഐശ്വര്യ രാജേഷ്, ശ്രീനിവാസന്‍ എന്നിവരും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും.

മലയാള ചരിത്രത്തിൽ ഇന്നോളം കേട്ടിട്ടില്ലാത്ത കഥയുമായാണ് അമൽനീരഥും ദുൽഖർ സൽമാനും എത്തുന്നത്. ലാറ്റിനമേരിക്കയിലെയും കേരളത്തിലെയും കമ്യൂണിസ്റ്റ് രാഷ്ട്രീയവുമായുള്ള ബന്ധവും, പ്രണയും ഇടകലര്‍ന്ന സിനിമ പുതുമ നിറഞ്ഞതുതന്നെയാണ്. സഖാ എന്ന് ചിത്രത്തിന് പേരിട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും യൂത്തന്മാരുടെ ഈ വരവ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :