സിനിമ സ്വപ്നം കണ്ട് നടന്ന നിവിൻ പോളിയുടെ ആദ്യ ആൽബം പുറത്തിറങ്ങി

കളി കാര്യമായപ്പോൾ; നിവിൻ പോളിയുടെ ആദ്യ ആൽബം പുറത്തിറങ്ങി

aparna shaji| Last Modified ഞായര്‍, 16 ഒക്‌ടോബര്‍ 2016 (16:20 IST)
വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച നടനാണ് നിവിൻ പോളി. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ സിനിമയായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന അതുല്യ നടനെന്നും നിവിനെ വിശേഷിപ്പിച്ചു. എന്നാൽ, മലർവാടിയിലേക്ക് വരുന്നതിനു മുമ്പേ നിവിൻ ക്യാമറക്ക് മുന്നിൽ എത്തിയിരുന്നു.

2003ൽ ഒരു ആൽബത്തിലൂടെ താരം ക്യാമറക്ക് മുന്നിൽ വന്നിരുന്നു. സ്വപ്നം കണ്ട് നടന്നിരുന്ന ചെറുപ്പക്കാരനായിരുന്നു നിവിൻ. കോളജിൽ പഠിച്ചിരുന്ന സമയത്ത് കൂട്ടുകാരുമൊത്ത് കളിയായി ചെയ്തത് കാര്യമായി. 2003 ൽ ചിത്രീകരിച്ച വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് അൽഫോൺസ് പുത്രനാണ്. അൽഫോൺസ് പുത്രൻ എഡിറ്റ് ചെയ്ത വീഡിയോ ഈ അടുത്തിടെയാണ് പുറത്തിറക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :