ദുൽഖറിന് മമ്മൂട്ടി നൽകിയ ഉപദേശം ഇതായിരുന്നു!

വെള്ളി, 10 ഓഗസ്റ്റ് 2018 (14:00 IST)

താരപുത്രൻ എന്ന പരിഗണന ഇല്ലാതെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ദുൽഖർ സൽമാൻ. അഭിനയത്തിൽ മമ്മൂട്ടിയുടെ ഉപദേശങ്ങൾ ദുൽഖർ സ്വീകരിക്കാറുണ്ടെന്ന് ഇതിന് മുമ്പും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ എഫ്എം റേഡിയോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയിൽ നിന്ന് കിട്ടിയ ഉപദേശത്തെക്കുറിച്ച് പറയുകയായിരുന്നു ദുൽഖർ.
 
അഭിനയജീവിതത്തിൽ ലഭിച്ച മികച്ച ഉപദേശം ഏതെന്നായിരുന്നു അവതാരകയുടെ ചോദ്യം. ദുൽഖർ മറുപടി പറയുന്നതിനു മുൻപേ മറ്റൊരു അവതാരകയുടെ ചോദ്യവുമെത്തി. 
 
'ആക്​ഷനും കട്ടിനും ഇടയിൽ ലോകത്തിലെ ഏറ്റവും നല്ല നടനാണെന്ന് കരുതണം, കട്ട് പറഞ്ഞു കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മോശം നടനാണെന്ന് കരുതണം, ഇത് ആര് ആരോട് പറഞ്ഞു? കുസൃതി നിറഞ്ഞ ചിരിയോടെ ദുൽഖർ പറഞ്ഞു, എന്റെ അച്ഛൻ എനിക്ക് നൽകിയതെന്ന്.
 
കർവാൻ സംവിധായകൻ ആകർഷ് ഖുറാന, സഹതാരം മിഥില പാർക്കർ എന്നിവരും അഭിമുഖത്തിലുണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

രാജയുടെ രാജകീയ രണ്ടാം വരവിന് കൊടിയേറി, മമ്മൂട്ടിയുടെ മധുരരാജ കൊച്ചിയിൽ തുടങ്ങി!

മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രമായ പുലിമുരുഗന് ശേഷം വൈശാഖ് സംവിധാനം ...

news

അടൂര്‍ എന്തിനാണ് മോഹന്‍ലാലിനെ അകറ്റി നിര്‍ത്തുന്നത്?

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍‌മാരുടെ പട്ടികയിലാണ് മോഹന്‍ലാലിന്‍റെ സ്ഥാനം. ...

news

മമ്മൂട്ടി പണ്ടേ 100 കോടി ക്ലബിലെത്തി!

മമ്മൂട്ടിച്ചിത്രങ്ങള്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളാണ്. ഓരോ മമ്മൂട്ടിച്ചിത്രം ...

news

'എല്ലാം മോഹൻലാൽ അറിഞ്ഞിരുന്നു': താൻ ചതിക്കപ്പെട്ടെന്ന് ഹണി റോസ്

നടിയെ ആക്രമിച്ച കേസിൽ കക്ഷിചേരൽ ഹർജി നൽകിയ താൽ ചതിക്കപ്പെട്ടെന്ന് ഹണി റോസിന്റെ ...

Widgets Magazine