വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ വീര്യം ഞാൻ മനസ്സിലാക്കിയത് അവരിൽ നിന്നുമാണ്: ദുൽഖർ പറയുന്നു

ആ രുചി ഞാൻ അറിഞ്ഞിരുന്നില്ല ഇതിനു മുൻപ് : ദുൽഖർ

aparna shaji| Last Modified ശനി, 20 മെയ് 2017 (11:57 IST)
അമൽ നീരദ് സംവിധാനം ചെയ്ത തീയേറ്ററുകളിൽ മുന്നേറുകയാണ്. ദുൽഖറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് അജി മാത്യു. അമൽ നീരദിന്റെയും തിരക്കഥാകൃത്തിന്റെയും ചിന്തകളിലൂടെയാണ് വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ വീര്യം താൻ മനസ്സിലാക്കിയതെന്ന് ദുൽഖർ പറയുന്നു. മാതൃഭുമിക് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ തന്റെ പുതിയ ചിത്രത്തെ
കുറിച്ചും മകൾ പിറന്ന സന്തോഷത്തെ കുറിച്ചും പറയുന്നത്.

ചെന്നൈയിൽ ആയിരിന്നു ദുൽഖറിന്റെ സ്‌കൂൾ കാലം. ഡിഗ്രി ചെയ്തത് അമേരിക്കയിലും. അതുകൊണ്ട് തന്നെ ഈ സമയത്തതൊന്നും വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ രുചി താൻ അറിഞ്ഞിട്ടില്ലെന്നു ദുൽഖർ പറയുന്നു. ചെ ഗുവേരയോടും കാള്‍ മാക്‌സിനോടും ചിത്രത്തിലെ നായകന്‍ സംവദിക്കുന്ന 'സങ്കല്പം' എനിക്കേറെ ഇഷ്ടമായിരുന്നുവെന്നു താരം പറയുന്നു.

അച്ഛനായതിന്റെ സന്തോഷവും അമ്പരപ്പും ഇപ്പോഴും മാറിയിട്ടില്ലെന്ന് ദുൽഖർ പറയുന്നു. ഇടതു പക്ഷ യുവ നേതാവായിട്ടാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. സിദ്ധിഖ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :