Widgets Magazine
Widgets Magazine

‘എനിക്കെന്റെ രാജകുമാരിയെ ലഭിച്ചു’; വാപ്പച്ചിയായ സന്തോഷം പങ്കുവെച്ച് മലയാളത്തിന്റെ കുഞ്ഞിക്ക !

ശനി, 6 മെയ് 2017 (08:39 IST)

Widgets Magazine
dulquer salmaan, amal, cinema, CIA, Mammootty, ദുൽക്കർ സൽമാൻ, അമാൽ, മമ്മൂട്ടി, സിനിമ, സി ഐ എ

മലയാള സിനിമയിലെ യുവനടൻ ദുൽക്കർ സൽമാൻ-ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. തന്റെ ഫേസ്ബുക്കിലൂടെ താരം തന്നെയാണ് വാർത്ത ആരാധകരെ അറിയിച്ചത്. കുഞ്ഞിന്‍റെ വിവരങ്ങൾ അടങ്ങിയ ആശുപത്രി റെക്കോഡും പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദുല്‍ഖര്‍, മമ്മൂട്ടി, സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.
 
‘ഒന്നിലധികം കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാന്‍ കഴിയാത്ത ദിവസമാണ്. ഇതുവരെയുള്ള എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹമാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു. ഓരോ റിലീസും ഓരോ ചടങ്ങുകളും ഓരോ വാർത്തകളും അറിയിക്കുന്നതു പോലെ ഞങ്ങളുടെ ഈ സന്തോഷവും ആരാധകരുമായി പങ്കുവെക്കുന്നു.’ ദുൽക്കർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

സി‌ഐ‌എ: ദുല്‍ക്കറിന്‍റെ തകര്‍പ്പന്‍ സിനിമ, അമല്‍ നീരദിന്‍റെ ഗംഭീര മേക്കിംഗ് - യാത്രി ജെസെന്‍റെ നിരൂപണം!

അമല്‍ നീരദിന്‍റെ സിനിമകളുടെ പ്രത്യേകത ആ സിനിമകള്‍ അതിഗംഭീരമായി നമ്മുടെ മുന്‍‌വിധികളെ ...

news

കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്ന ചോദ്യത്തിന് ഉത്തരം കിട്ടി; ഇനി ഈ കൊലപാതകങ്ങൾക്ക് ഉത്തരം നൽകൂ

രണ്ട് വർഷം ഇന്ത്യൻ സിനിമ കാത്തിരുന്ന ചോദ്യത്തിന് ഉത്തരമായി. എന്തിനാണ് കട്ടപ്പ ബാഹുബലിയെ ...

news

രഞ്ജന്‍ പ്രമോദിന്‍റെ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറില്‍ മോഹന്‍ലാല്‍ !

‘രക്ഷാധികാരി ബൈജു’ ഹിറ്റാണ്. ബിജുമേനോനെ നായകനാക്കി ഈ വലിയ വിജയം സൃഷ്ടിച്ച സംവിധായകന്‍ ...

news

മമ്മൂട്ടിയുടെ 20 ദിവസങ്ങള്‍, എഡ്ഡി കളത്തില്‍ !

എഡ്ഡിയായി മമ്മൂട്ടി പകര്‍ന്നാടുന്നത് ഇനി 20 ദിവസം മാത്രം. ഇപ്പോള്‍ ഷാംദത്തിന്‍റെ ...

Widgets Magazine