ഓസ്കാർ പ്രഖ്യാപനം ആരംഭിച്ചു; ആലിസണ്‍ ജാനി സഹനടി, സാം റോക്ക്‌വെല്‍ സഹനടന്‍

തിങ്കള്‍, 5 മാര്‍ച്ച് 2018 (08:20 IST)

ചലച്ചിത്രലോകം കാത്തിരുന്ന തൊണ്ണൂറാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആറര മണിക്കാണ് ഡോള്‍ബി തിയ്യേറ്ററില്‍ തൊണ്ണൂറാം അക്കാദമി അവാര്‍ഡ്ദാന ചടങ്ങിന് തുടക്കമായത്. 
 
ആദ്യ പുരസ്‌കാരം സാം റോക്ക്വെല്ലിന്. മികച്ച സഹനടനുള്ള പുരസ്‌കാരമാണ് അദ്ദേഹം നേടിയത്. ‘ത്രീ ബില്‍ബോര്‍ഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി’യിലെ അഭിനയത്തിനാണ് പുരസ്‌കാരം. താനിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിസൺ ജാനി ആണ് സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. 
 
24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. പതിമൂന്നു നാമനിര്‍ദേശങ്ങളോടെ എത്തിയ ‘ദ ഷേപ്പ് ഓഫ് വാട്ടറാ’ണ് ഇക്കുറി ഓസ്‌കര്‍ വേദിയിലെ പ്രധാന ആകര്‍ഷണം. ‘ഗെറ്റ് ഔട്ട്’ ഉം ‘ത്രീ ബില്‍ബോര്‍ഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി’യും മികച്ച ചിത്രത്തിനുള്ള പോരാട്ടത്തിലുണ്ട്.
 
പുരസ്‌കാരങ്ങള്‍:
 
മികച്ച ചമയം ,കേശാലങ്കാരം : ദ ഡാര്‍ക്കസ്റ്റ് അവര്‍
 
മികച്ച വസ്ത്രാലങ്കാരം : മാര്‍ക് ബ്രിഡ്ജസ്
 
ഡോക്യുമെന്ററി ഫീച്ചര്‍: ഇക്കാറസ്- ബ്രയാന്‍ ഫോഗല്‍, ഡാന്‍ കോഗന്‍
 
പ്രൊഡക്ഷന്‍ ഡിസൈന്‍: ദി ഷേപ്പ് ഓഫ് വാട്ടര്‍
 
മികച്ച വിദേശ ഭാഷാ ചിത്രം: എ ഫന്റാസ്റ്റിക് വുമണ്‍ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മാർച്ച് 9നും പൂമരം എത്തില്ല, ശരിക്കും പൂമരത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞിട്ടുണ്ടോയെന്ന് ആരാധകർ

തന്നെ കാത്തിരിക്കുന്ന ആരാധകരോട് അവസാന വാക്കായിട്ടായിരുന്നു കാളിദാസ് ജയറാം പൂമരത്തിന്റെ ...

news

കട്ടകലിപ്പിൽ ബി ടെകിലെ പിള്ളേർ, പൊളിച്ചടുക്കി ആസിഫ് അലി!

സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ആസിഫ് അലി വളരെ സെലക്ടീവ് ആണ്.. ആസിഫിന്റേതായി കഴിഞ്ഞ ...

news

അന്നൊക്കെ ലാലങ്കിൾ വീട്ടിൽ വരുമ്പോൾ എനിക്ക് പേടിയായിരുന്നു: കല്യാണി പ്രിയദർശൻ

സംവിധായകൻ പ്രിയദർശനും നടൻ മോഹൻലാലും തമ്മിലുള്ള സൗഹൃദം എല്ലാവർക്കും അറിയാവുന്നതാണ്. ആ ...

news

ഇത് മാസ് തന്നെ, പ്രണവിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ!

ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ആദി' ആയിരുന്നു പ്രണവ് മോഹൻലാലിന്റെ ആദ്യ നായക പടം. ആദിയുടെ ...

Widgets Magazine