നടി ഭാമയുടെ വിവാഹം ഉടൻ, വരൻ?

നടി ഭാമയുടെ വിവാഹം ഉടൻ, വരൻ?

Last Modified ശനി, 12 ജനുവരി 2019 (10:44 IST)
നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിലേക്ക് ആഴ്‌ന്നിങ്ങിയ നടിയാണ് ഭാമ. 2007ൽ എത്തിയ ചിത്രത്തിൽ വളരെ മികച്ച കഥാപാത്രത്തേയാണ് നടി കൈകാര്യം ചെയ്‌തത്. എന്നാൽ ഇപ്പോൾ കുറച്ചു നാളുകളായി താരം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

കുറച്ച് നാളത്തെ ഇടവേളയ്‌ക്ക് ശേഷം താരത്തിന്റെ തിരിച്ചുവരവും വിവാഹവുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. താരം തന്നെ ഇക്കാര്യത്തെക്കുറിച്ച് പറയുകയും ചെയ്‌തിട്ടുണ്ട്. ‘ഒരു സെറ്റില്‍ നിന്നും അടുത്ത സെറ്റിലെയ്ക്കുള്ള യാത്രയായിരുന്നു ആദ്യം. ഇതിനു പുറത്തൊരു ലോകമുണ്ടെന്നു തിരിച്ചറിഞ്ഞത് ഇടവേള എടുത്തത് കൊണ്ടാണ്. അത് വ്യക്തിപരമായി എന്നില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവന്നു’ പറയുന്നു.

വിവാഹത്തേക്കുറിച്ച് താരത്തോട് ചോദിച്ചപ്പോൾ ഉടൻ തന്നെ നോക്കാം ചിലപ്പോൾ അടുത്ത വർഷം ഉണ്ടാകും എന്നാണ് മറുപടി. എന്നാൽ ആരാധകർക്ക് അറിയേണ്ടത് വരനെക്കുറിച്ചാണ്. താരം അക്കാര്യത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല എന്നതും ആരാധകരെ നിരാശയിലാഴ്‌ത്തുന്നു. ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :