രൺബീർ - ആലിയ വിവാഹം ഉടൻ, വെളിപ്പെടുത്തലുമായി നിർമ്മാതാവ്!

രൺബീർ - ആലിയ വിവാഹം ഉടൻ, വെളിപ്പെടുത്തലുമായി നിർമ്മാതാവ്!

Last Modified വെള്ളി, 11 ജനുവരി 2019 (18:28 IST)
രൺബീർ - ആലിയ വിവാഹം ഉടൻ തന്നെ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ദീപിക - രൺവീർ വിവാഹം കഴിഞ്ഞതും ആരാധകർ ബോളിവുഡിൽ നിന്ന് കാത്തിരുന്ന വിവാഹം കൂടിയാണിത്. സോനം കപൂറിന്റേയും ആനന്ദ് അഹൂജയുടേയും വിവാഹത്തോട് കൂടിയാണ് ഇവരുടെ പ്രണയം വാര്‍ത്തലോകമറിഞ്ഞത്.

ആലിയ രണ്‍ബീര്‍ വിവാഹ നിശ്ചയം ഈ വര്‍ഷം നടക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോര്‍ട്ട്. രണ്‍ബീറിന്റെ അമ്മ നീതു കപൂറാണ് ഇതു സംബന്ധമായ സൂചന നല്‍കിയിരിക്കുന്നത്. വാർത്തകൾ പുറത്തുവന്നതും ആരാധകർ ആകാംക്ഷയിലാണ്. തങ്ങള്‍ പ്രണയത്തിലാണെന്ന് താരങ്ങള്‍ തുറന്നു സമ്മതിച്ചിരുന്നു.

അതിന് പിന്നാലെ തന്നെ വിവാഹം എന്നാണ് എന്നുള്ള ചോദ്യവുമായി ആരാധകർ എത്തിയിരുന്നു. കുടുംബത്തോടൊപ്പമുള്ള ന്യൂയര്‍ ആഘോഷ ചിത്രത്തിനോടൊപ്പമാണ് വിവാഹ നിശ്ചയത്തിനെ കുറിച്ച്‌ സൂചന നല്‍കിയിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :