aparna|
Last Modified ചൊവ്വ, 14 നവംബര്‍ 2017 (08:14 IST)
നയന്‍താരയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘അറം’. ചിത്രം സംസാരിക്കുന്നത് തമിഴ്നാട്ടിലെ ഭൂരിപക്ഷം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ്. തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍. ചിത്രം റിലീസ് ചെയ്ത് 12 മണിക്കൂറിനുള്ളിലാണ് വ്യാജന്‍ ഇന്റര്‍നെറ്റിലും പ്രത്യക്ഷപ്പെട്ടത്.
തമിഴിലും മലയാളത്തിലും നിര്‍മ്മിക്കുന്ന പുതിയ സിനിമകളുടെ വ്യാജന്‍ ഇറക്കുന്ന തമിഴ് റോക്കേഴ്‌സാണ് നയന്‍സിന്റെ സിനിമയും ലീക്കാക്കിയത്. ടോറന്റ് സൈറ്റുകളിലൂടെയാണ് സിനിമയുടെ വ്യാജന്‍ പ്രചരിച്ചിരുന്നത്. തിയറ്ററുകളില്‍ നിന്നും പകര്‍ത്തിയ പ്രിന്റ് അല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഗോപി നൈനാര്‍ സംവിധാനം ചെയ്ത് സിനിമയില്‍ നയന്‍താര തന്റെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരിക്കുകയാണ്. വ്യക്തമായ ജനപക്ഷരാഷ്ട്രീയം ആണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. ഒരു സൂപ്പര്‍ താരങ്ങള്‍ക്കും ലഭിക്കാത്ത വരവേല്‍പ്പാണ് നയന്‍താരയ്ക്ക് ലഭിക്കുന്നത്.