“ഓ! പൊങ്ങച്ചമാണെങ്കില്‍ പൊങ്ങച്ചം, അമ്മ തന്നയല്ലേ പറഞ്ഞത്?” - ലംബോര്‍ഗിനി വിഷയത്തില്‍ മല്ലിക സുകുമാരന്‍ !

മല്ലിക സുകുമാരന്‍, പൃഥ്വിരാജ്, ലംബോര്‍ഗിനി, ഇന്ദ്രജിത്ത്, Mallika Sukumaran, Lamborghini, Prithviraj, Indrajith
BIJU| Last Modified വെള്ളി, 20 ഏപ്രില്‍ 2018 (16:09 IST)
നടന്‍ പൃഥ്വിരാജ് പുതിയതായി വാങ്ങിയ ലം‌ബോര്‍ഗിനി കാറുമായി ബന്ധപ്പെട്ട് അമ്മ മല്ലിക സുകുമാരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോള്‍ ആണ് സൃഷ്ടിച്ചത്. ആഴ്ചകളോളം മല്ലിക സുകുമാരന്‍ എഫ്ബിയില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു എന്നുപറയാം.

എന്നാല്‍ ആ വിഷയത്തില്‍ ഇപ്പോള്‍ ആദ്യമായി പ്രതികരിച്ച് മല്ലിക തന്നെ രംഗത്തെത്തിയിരിക്കുന്നു. "സാമൂഹ്യപ്രശ്നങ്ങള്‍ക്കെതിരെ ടോളര്‍മാര്‍ ശബ്‌ദിക്കണം. അല്ലാതെ അത് ചൂണ്ടിക്കാട്ടുന്ന ആള്‍ക്കാരുടെ നേര്‍ക്കല്ല. എന്നെ ട്രോളിയതിലൊന്നും പ്രശ്നമില്ല. ഇതൊക്കെ കേള്‍ക്കാനും വായിക്കാനുമൊക്കെ എനിക്കിഷ്ടമാണ്” - ഒരു ചാനല്‍ പരിപാടിക്കിടെ മല്ലിക സുകുമാരന്‍ വ്യക്തമാക്കി.

പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ഈ ട്രോള്‍ വിവരം ആദ്യമായി ശ്രദ്ധയില്‍ പെടുത്തിയതെന്ന് മല്ലിക പറയുന്നു. താന്‍ ലം‌ബോര്‍ഗിനി വാങ്ങിയ കാര്യം അമ്മ പൊങ്ങച്ചമായി പറഞ്ഞു എന്ന രീതിയിലാണ് ട്രോളുകളെന്നാണ് പൃഥ്വി അറിയിച്ചത്. “ഓ! പൊങ്ങച്ചമെങ്കില്‍ പൊങ്ങച്ചം. അമ്മ തന്നെയല്ലേ പറഞ്ഞത്, വഴിയേ പോയവരല്ലല്ലോ” എന്ന് താന്‍ മറുപടി നല്‍കിയതായും മല്ലിക വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :