ഇങ്ങനെയൊക്കെ തെറ്റ് പറ്റുമോ?; അമിതാഭ് ബച്ചന് ബിബിസിയുടെ ആദരാഞ്ജലി

വ്യാഴം, 7 ഡിസം‌ബര്‍ 2017 (08:07 IST)

മരണവാര്‍ത്ത കൈകാര്യം ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ക്ക് പലപ്പോഴും തെറ്റുകള്‍ പറ്റാറുണ്ട്. അതിന് നിരവധി ഉദാഹരങ്ങളുമുണ്ട്. ബോളിവുഡ് താരം ശശി കപൂറിന്റെ മരണത്തിന് പിന്നാലെ ശശി തരൂര്‍ എംപിയുടെ ഓഫീസിലേക്ക് അനുശോചന പ്രവാഹം വന്നത് ഇതുപോലെയൊരു തെറ്റ് കൊണ്ടാണ്.
 
ദേശീയമാധ്യമമായ ടൈംസ് നൗ ശശി കപൂറിന് പകരം ശശി തരൂര്‍ എന്ന് പേരു തെറ്റിച്ചു നല്‍കി. ഇതിനെ തുടര്‍ന്നായിരുന്നു ശശി തരൂരിന് അനുശോചനവുമായി നിരവധിപേര്‍ രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ ലോകപ്രശസ്തമായ ബിബിസിക്കു പോലും അബദ്ധം പറ്റിയിരിക്കുകയാണ്. 
 
ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ചപ്പോള്‍ അമിതാഭ് ബച്ചന്‍ മരിച്ചെന്ന തരത്തിലായിരുന്നു ബിബിസിയുടെ വാര്‍ത്ത. ശശി കപൂര്‍ അന്തരിച്ച വാര്‍ത്തയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം തന്നെയാണ് ബിബിസി നല്‍കിയത്. മരണവാര്‍ത്തയ്‌ക്കൊപ്പം കാണിച്ച ക്ലിപ്പിങ്ങില്‍ പക്ഷെ അമിതാഭ് ബച്ചന്റെ ചിത്രങ്ങളാണ് സംപ്രേഷണം ചെയ്തത്. 
 
തെറ്റുമനസ്സിലാക്കി തിരുത്തിയപ്പോള്‍ അതും അബദ്ധമായി. ശശികപൂറിന് പകരം ഋഷി കപൂറിന്റെ ദൃശ്യങ്ങളാണ് കാണിച്ചത്. ഒരു നിമിഷം വിദേശ ഇന്ത്യാക്കാരടക്കമുള്ളവര്‍ ഞെട്ടിപ്പോയി. എന്നാല്‍ പിന്നീട് മാപ്പുപറഞ്ഞ് ചാനല്‍ അധികൃതര്‍ തന്നെ രംഗത്തെത്തിഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഈ മമ്മൂട്ടിയെപ്പോലെ പലരും തങ്ങളുടെ അധികാരം കാണിച്ചിരുന്നെങ്കില്‍ അക്രമവും അഴിമതിയും ഇല്ലാതാകുമായിരുന്നു!

1995ല്‍ അത് സംഭവിച്ചു - ജോസഫ് അലക്സ് തേവള്ളിപ്പറമ്പില്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍റെ ...

news

മെര്‍സലുമായി സാദൃശ്യം? ദിലീപിന്‍റെ ‘പ്രൊഫസര്‍ ഡിങ്ക’ന്‍റെ കഥ മാറ്റുന്നു!

ദിലീപ് നായകനാകുന്ന ബിഗ് ബജറ്റ് 3ഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്‍റെ കഥ മാറ്റുന്നു. ...

news

മുംബൈയില്‍ നിന്ന് മംഗലാപുരത്തേക്ക് അവന്‍ വരുന്നു - ഡോണ്‍; ഞെട്ടിക്കാന്‍ ഷാജിയും രണ്‍ജിയും മോഹന്‍ലാലും!

അവര്‍ വീണ്ടും ഒത്തുചേരുകയാണ്. ഷാജി കൈലാസും രണ്‍‌ജി പണിക്കരും. ദി കിംഗ് ആന്‍റ് ദി ...

news

ഒടിയനെ വീഴ്ത്താന്‍ മമ്മൂട്ടി; ഇനി മോഹന്‍ലാല്‍ മഹാഭാരതവുമായെത്തട്ടെ, അപ്പോള്‍ നോക്കാം!

മോഹന്‍ലാല്‍ ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ ഒടിയനിലാണ് അഭിനയിക്കുന്നത്. 35 ...

Widgets Magazine