‘ഞാന്‍ വീരിനെ കല്ല്യാണം കഴിക്കാന്‍ ഒരു കാരണമുണ്ട് ’: വെളിപ്പെടുത്തലുമായി നമിത

ബുധന്‍, 6 ഡിസം‌ബര്‍ 2017 (12:14 IST)

നമിതയും നടന്‍ വീരും തമ്മിലുള്ള വിവാഹം നടന്നത് ആഴ്ചകള്‍ക്ക് മുന്‍പാണ്. സന്തോഷമായ കുടുംബ ജീവിതം നയിച്ചുവരികയാണ് ഇപ്പോള്‍ നമിത. അതിനിടയില്‍ വീര്‍ തന്നോട് പ്രണയം പറഞ്ഞ അനുഭവത്തെ പറ്റി താരം പറയുകയുണ്ടായി. ഒരു അഭിമുഖത്തിലാണ് ഇത് വെളിപ്പെടുത്തിയത്. 
 
പല നടന്മാര്‍ക്കുമൊപ്പമുള്ള പ്രണയ ഗോസിപ്പുകളും പ്രചരിയ്ക്കുന്നതിനിടെ, പെട്ടന്നാണ് നമിത വീരുമായുള്ള വിവാഹം വെളിപ്പെടുത്തിയത്. തന്റെ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് വീരിനെ ആദ്യമായി കണ്ടുമുട്ടിയത്. എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയുമുള്ള പെരുമാറ്റമാണ് വീരില്‍ എനിക്കിഷ്ടപ്പെട്ടത്. 
 
വളരെ പെട്ടന്ന് ഞങ്ങള്‍ സുഹൃത്തുക്കളായി. ഏകദേശം ഒരു വര്‍ഷത്തോളം ഞങ്ങള്‍ പലതും പറഞ്ഞും പങ്കുവച്ചും സൗഹൃദം കൊണ്ടു നടന്നു. പിന്നീട് ഒരു ദിവസം വീര്‍ എന്നെ കാന്റില്‍ ലൈറ്റ് ഡിന്നറിന് ക്ഷണിച്ചു. ഒരു ബീച്ചിലായിരുന്നു അത്. 
 
അവിടെ വച്ച് വീര്‍ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് കരയുകയായിരുന്നുവെന്ന് താരം വെളിപ്പെടുത്തി.അതിന് ശേഷം ഞാന്‍ വീരിനെ കൂടുതല്‍ മനസ്സിലാക്കി. മനസ്സിലാക്കുന്തോറും ഇഷ്ടം കൂടി. വീരിനെ എന്റെ ജീവിത പങ്കാളിയായി ലഭിച്ചതില്‍ വളരെ അധികം സന്തോഷവതിയാണെന്നും നമിത പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സംവിധായകനിൽ നിന്നും മൈക്ക് വാങ്ങി മമ്മൂക്ക സ്വയം സംവിധാനം ചെയ്യാനും തുടങ്ങി: ഇനിയ

മെഗാസ്റ്റാർ നായകനാകുന്ന പരോളിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അജിത് പൂജപ്പുരയുടെ ...

news

സമൂഹത്തിന് മാതൃകയായി ഉണ്ണിമുകുന്ദനും സംഘവും !

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ ...

news

സംവിധായകന്‍ ഷങ്കറിന് ആദ്യപ്രതിഫലം 5000 രൂപ, ഇന്ന് 40 കോടി!

സംവിധായകന്‍ ഷങ്കര്‍ ഇന്ത്യന്‍ സിനിമയിലെ അത്ഭുതമാണ്. ചെയ്ത എല്ലാ സിനിമകളും ...

news

''അവസാനരംഗത്ത് നിങ്ങളെന്നെ കരയിച്ചു'' - മമ്മൂട്ടിയോട് സംവിധായകന്‍ !

മമ്മൂട്ടി മലയാളത്തിന്‍റെ അഭിമാനമായ നടനാണ്. എത്രയെത്ര കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ ...

Widgets Magazine