പേരൻപ് ആമസോൺ സ്വന്തമാക്കിയത് 3.5 കോടിക്ക്

Last Modified വ്യാഴം, 7 മാര്‍ച്ച് 2019 (09:02 IST)
സമീപകാലത്ത് ഒരു ക്ലാസ് മൂവിക്ക് ലഭിച്ച ഏറ്റവും വലിയ സ്വീകരണമായിരുന്നു മമ്മൂട്ടിയുടെ പേരൻപിന്. ചിത്രം ആഗോള ബോക്‌സ്ഓഫിസില്‍ 30 കോടിയോളം കളക്ഷനാണ് നേടിയത്. ഇപ്പോൾ പേരന്‍പിന്‍റെ ഡിജിറ്റൽ പ്രീമിയർ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.

ആമസോൺ പ്രൈം വിഡിയോ ആണ് ചിത്രം സ്വന്തമാക്കിയത്. 3.5 കോടി രൂപയ്ക്കാണ് ഇടപാട്. ഒരാഴ്ചക്കുള്ളിൽ പ്രീമിയർ ഉണ്ടാകുമെന്നാണ് വിവരം. സാധന, അഞ്ജലി അമീര്‍, അഞ്ജലി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. യുവൻ ശങ്കർ രാജയുടെ സംഗീതവും ചിത്രത്തിന്‍റെ സവിശേഷതയാണ്.

ചിത്രം കണ്ട എല്ലാവർക്കും സാധനയുടെയും മമ്മൂട്ടിയുടെയും അഭിനയമാണ് എടുത്തു പറയാനുള്ളത്. വളരെ വൈകാരീകമായ അഭിനയ മുഹൂർത്തങ്ങളുള്ള ചിത്രമാണ് പേരൻപ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :