ത്രസിപ്പിക്കുന്ന സ്റ്റണ്ട് വേണമെന്ന് സംവിധായകന്‍, തനിക്ക് ഡ്യൂപ്പ് വേണ്ടെന്ന് മമ്മൂട്ടി!

മമ്മൂട്ടി, മാമാങ്കം, എം പദ്മകുമാര്‍, ശ്യാം കൌശല്‍, Mammootty, Mamankam, M Padmakumar, Shyam Kaushal
Last Modified ബുധന്‍, 6 മാര്‍ച്ച് 2019 (16:45 IST)
മലയാള സിനിമാലോകവും ഇപ്പോള്‍ വമ്പന്‍ മുതല്‍മുടക്കില്‍ ചിത്രങ്ങളെടുക്കുന്നതില്‍ മറ്റ് ഭാഷകളിലെ സിനിമകളോട് മത്സരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും നൂറുകണക്കിന് കോടികള്‍ മുടക്കുന്ന സിനിമകളുടെ ഭാഗമാകുന്നു. ചെയ്യുന്ന എല്ലാ സിനിമകളും 100 കോടി ക്ലബിലെത്തിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും നിര്‍മ്മാതാക്കളുടെയും ഭാഗത്തുനിന്നുണ്ടാകുന്നു.

മമ്മൂട്ടി ഇപ്പോള്‍ ഒരു വമ്പന്‍ ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘മാമാങ്കം’. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് മൂന്ന് ഷെഡ്യൂളുകള്‍ അവസാനിച്ചുകഴിഞ്ഞു. നാലാം ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും. നാലാം ഷെഡ്യൂളില്‍ ശ്യാം കൌശല്‍ ആണ് ആക്ഷന്‍ രംഗങ്ങള്‍ ചിട്ടപ്പെടുത്തുന്നത്.

ഈ സിനിമയുടെ ആദ്യ രണ്ട് ഷെഡ്യൂളുകളിലും മമ്മൂട്ടി ഉള്‍പ്പെട്ട രംഗങ്ങളാണ് ചിത്രീകരിച്ചത്. കെച്ച കെംബഡ്കി കോറിയോഗ്രാഫ് ചെയ്ത ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിന്‍റെ സഹായം പൂര്‍ണമായും വേണ്ടെന്നുവച്ചാണ് മമ്മൂട്ടി അഭിനയിച്ചത്. യുദ്ധരംഗങ്ങളും വാള്‍പ്പയറ്റുമെല്ലാം അടങ്ങിയ ആക്ഷന്‍ സീക്വന്‍സുകളിലാണ് ഡ്യൂപ്പില്ലാതെ മമ്മൂട്ടിയുടെ പ്രകടനം.

ശ്യാം കൌശല്‍ ഒരുക്കുന്ന ക്ലൈമാക്സ് രംഗങ്ങളിലും തനിക്ക് ഡ്യൂപ്പ് വേണ്ടെന്ന തീരുമാനത്തിലാണത്രേ മെഗാസ്റ്റാര്‍. ഈ വര്‍ഷം ഓണത്തിന് റിലീസ് ചെയ്യുന്ന മാമാങ്കത്തിന് 75 കോടിയോളമാണ് ചെലവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :