മോഹൻലാൽ കഴിഞ്ഞു, അടുത്തത് മമ്മൂട്ടി?- രണ്ടും‌കൽപ്പിച്ച് താരപുത്രൻ

ഞായര്‍, 30 സെപ്‌റ്റംബര്‍ 2018 (14:46 IST)

പുതുമുഖ സംവിധായകർക്ക് ഡേറ്റ് നൽകുന്ന കാര്യത്തിൽ മമ്മൂട്ടിയെ കടത്തിവെട്ടാൻ ആർക്കും കഴിഞ്ഞിട്ടില്ല. അവർക്കിടയിൽ യൂത്ത്‌ഐക്കൺ പൃഥ്വിരാജും ഉണ്ടെന്ന് റിപ്പോർട്ടുകൾ. തന്റെ ആദ്യ സംവിധാന സംരംഭത്തിൽ പൃഥ്വിരാജ് നായകനായി തെരഞ്ഞെടുത്തത് മോഹൻലാലിനെ ആയിരുന്നു. ഇപ്പോഴിതാ, പൃഥ്വിരാജും മമ്മൂട്ടിയും ഒന്നിക്കുന്നുവെന്ന് സൂചന. 
 
ലൂസിഫര്‍ കഴിഞ്ഞാലുടന്‍ തന്നെ പൃഥ്വിരാജ് മമ്മൂട്ടിയെ വെച്ച് ഒരു സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സത്യമാണെന്നാണ് താരത്തോട് അടുത്ത വ്രത്തങ്ങൾ സൂചിപ്പിക്കുന്നത്.  മുരളി ഗോപിയുടെ തിരക്കഥയില്‍ തന്നെയായിരിക്കും ഈ സിനിമയും ഒരുങ്ങുകയെന്നാണ് അറിയാന്‍ കഴിയുന്നത്. മലയാളത്തിലെ രണ്ട് ലെജന്‍ഡുകളെയും വച്ച് സിനിമകള്‍ സംവിധാനം ചെയ്യുക എന്ന സ്വപ്നം കൂടി മമ്മൂട്ടിച്ചിത്രത്തോടെ പൃഥ്വി പൂര്‍ത്തിയാക്കും.
 
വമ്പന്‍ ബജറ്റിയിലായിരിക്കും പൃഥ്വിരാജിന്‍റെ മമ്മൂട്ടിച്ചിത്രവും വരിക. ആക്ഷനും ഡയലോഗുകള്‍ക്കും പ്രാധാന്യം നല്‍കുന്ന ത്രില്ലറില്‍ ഇന്ത്യയിലെ പ്രധാന താരങ്ങള്‍ അണിനിരക്കുമെന്നും അറിയുന്നു. അടുത്ത വര്‍ഷം പൃഥ്വിരാജ് മമ്മൂട്ടിച്ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍. അതേസമയം, റിപ്പോർട്ടിനെ കുറിച്ച് പൃഥ്വിരാജ് ഇതുവരെ മറുപടിയൊന്നും പറഞ്ഞിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വിസ്മയിപ്പിക്കാൻ കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും!

ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം നിവിൻ പോളി നായകനാകുന്ന കായം‌കുളം കൊച്ചുണ്ണി ...

news

‘സാമി’ സംവിധായകന്‍ ഹരിയുടെ അടുത്ത പടത്തില്‍ നായകന്‍ മമ്മൂട്ടി?

തമിഴകത്തെ മാസ് സിനിമകളുടെ സംവിധായകരില്‍ മുമ്പനാണ് ഹരി. നായകകഥാപാത്രങ്ങളുടെ ...

news

മമ്മൂട്ടിയുടെ ഹൈദരാബാദ് യാത്രയിൽ കൂട്ടായി അനുപമയും!

മമ്മൂട്ടി ഇപ്പോൾ 'യാത്ര'യുടെ തിരക്കിലാണ്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന തെലുങ്ക് ...

news

മമ്മൂട്ടി കോമഡി, കോമഡിയോടുകോമഡി!

മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 15 വര്‍ഷങ്ങളില്‍ അദ്ദേഹം സീരിയസ് കഥാപാത്രങ്ങളില്‍ ...

Widgets Magazine