സിനിമ ഹിറ്റായാല്‍ അവര്‍ക്ക് വേണ്ടത് നായികയുടെ ശരീരം, അത്തരം പീഡനങ്ങള്‍ ഒരുപാട് അനുഭവിച്ചു; ദുല്‍ഖറിന്റെ നായിക പറയുന്നു

ക്രൂര പീഡനം ഒരുപാട് അനുഭവിച്ചു എന്ന് നിവിന്റെയും ദുല്‍ഖറിന്റെയും നായിക

aishwarya rajesh, malayalam film, malayalam movie, malayalam cinema, മലയാളം, സിനിമ, ഐശ്വര്യ രാജേഷ്
സജിത്ത്| Last Modified ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (10:48 IST)
മലയാള സിനിമയില്‍ നായികമാര്‍ അനുഭവിയ്ക്കുന്ന ക്രൂര പീഡനങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ പുരസ്‌കാര ജേതാവുകൂടിയായ നടി ഐശ്വര്യ രാജേഷ്. കാക്കമുട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യ രാജേഷ് ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലെത്തിയത്. തുടര്‍ന്ന് സഖാവ് എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെയും നായികയായി അഭിനയിച്ചു.

ഹിറ്റായി കഴിഞ്ഞാല്‍ പലരും പ്രത്യുപകാരം ചെയ്യുന്നതിന് അവസരം നല്‍കാമെന്ന തരത്തില്‍
സംസാരിക്കാറുണ്ട്. കൈ നിറയെ അവസരങ്ങളും മികച്ച വേഴവും ലഭിയ്ക്കുമെന്ന് ഉറപ്പായാല്‍ മിക്ക നടിമാരും ഇതിനെ ഒരു പീഡനമായി കാണാറില്ലെന്നും ഐശ്വര്യ പറയുന്നു. അവസരം ചോദിച്ച് വരുന്ന നായികമാരെ കിടപ്പറയിലേക്ക് ക്ഷണിയ്ക്കുന്ന പതിവ് സിനിമാ മേഖലയില്‍ ഇപ്പോളുമുണ്ട്. താനു ഇത് അനുഭവിച്ചതാണെന്നും ഐശ്വര്യ വെളിപ്പെടുത്തുന്നു.

സിനിമ എന്ന സ്വപ്‌നവുമായി വരുന്ന പെണ്‍കുട്ടികളുടെ മാനം കവരുന്ന പുരുഷന്മാര്‍ ഒരുകാര്യം ഓര്‍ക്കണം. അല്പനേരത്തെ സുഖത്തിനുവേണ്ടി തന്റെ അടുത്ത് കിടക്കുന്നവളെ പോലെ തനിക്കും ഒരു മകളും പെങ്ങളും ഉണ്ടെന്ന സത്യം- ഐശ്വര്യ പറയുന്നു. തനിക്ക് ഒരു നായികയാകാനുള്ള രൂപ സവിശേഷതയില്ലെന്ന് മുന്‍പ് പലരും പറഞ്ഞിരുന്നു. കരിയറിന്റെ ആരംഭത്തില്‍ ഒരുപാട് നല്ല അവസരങ്ങള്‍ വന്നിരുന്നതായും എന്നാല്‍ നായികയാക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞ് പുറത്താക്കിയെന്നും അവര്‍ പറഞ്ഞു.

നായികമാര്‍ വെളിത്തിരിക്കണം എന്ന മിഥ്യബോധമുള്ളവരായിരുന്നു തനിക്ക് അവസരങ്ങള്‍ നല്‍കാതിരുന്നത്. തന്റെ ഇരുണ്ട നിറമായിരുന്നു അതിനുകാരണം. എന്നാല്‍ അവര്‍ക്ക് മുന്നില്‍ ജയിച്ചു കാണിക്കണമെന്നത് തന്റെ വാശിയായിരുന്നു. ആ വാശിയില്‍ താന്‍ ജയിച്ചെന്നും റമ്മി, കാക്ക മുട്ടൈ, ധര്‍മദുരൈ തുടങ്ങിയ ചിത്രങ്ങളുടെ വിജയമെല്ലാം അതിന് തെളിവാണെന്നും ഐശ്വര്യ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :