aparna shaji|
Last Modified ചൊവ്വ, 10 ജനുവരി 2017 (15:41 IST)
സഹപ്രവർത്തകരുടെ മികച്ച അഭിനയത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ മമ്മൂട്ടി പലർക്കും മാതൃകയാണ്. കട്ടപ്പനയിലെ ഋത്വിക് റോഷൻ കണ്ട് ധർമജനെ അഭിനന്ദിച്ചതൊക്കെ ഉദാഹരണം മാത്രം. അതുപോലെ ലുക്കാ ചുപ്പി എന്ന ചിത്രം കണ്ടതിനു ശേഷവും മമ്മൂട്ടി ജയസൂര്യയെ വിളിച്ചിരുന്നുവത്രേ.
പെര്‍ഫോമന്‍സും സിനിമയുമെല്ലാം സൂപ്പറായിരുന്നു. പക്ഷേ ചിത്രത്തിന്റെ പേര് അത്രയ്ക്ക് പോര എന്നായിരുന്നുവത്രേ മമ്മൂട്ടി ലുക്കാ ചുപ്പി കണ്ടതിന് ശേഷം പറഞ്ഞത്. അടുത്തിടെ മനോരമ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ ലുക്കാ ചുപ്പി കണ്ടിട്ട് മമ്മൂട്ടി പ്രതികരിച്ചതിനെ കുറിച്ച്
പറഞ്ഞത്. ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി, നവാഗതനായ ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ലുക്കാ ചുപ്പി.
2015ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും ലഭിച്ചിരുന്നു. മുരളി ഗോപി, ജോജു ജോര്‍ജ്, രമ്യാ നമ്പീശന്‍, ചിന്നു കുരുവിള, മുത്തുമണി, ദിനേഷ് പ്രഭാകര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.