നിവിൻ പോളിയുടെ മൂത്തോൻ! ഇത് മറ്റൊരു കമ്മട്ടിപ്പാടം?

ചൊവ്വ, 10 ജനുവരി 2017 (09:14 IST)

ഗീതു മോഹൻദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മൂത്തോൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിവിൻ പോലി നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ‌ർ ഫേസ്ബുക്കിലൂടെയാണ് പുറത്തിറക്കിയത്. നിവിൻ പോളിയുടെ വ്യത്യസ്തമായ ലുക്കാണ് പോസ്റ്ററിൽ. 
 
പതിവ് രീതിയിൽ നിന്നെല്ലാം മാറി ഇതൊരു ചോരക്കളിയാണെന്നാണ് റിപ്പോർട്ടുകൾ. മറ്റൊരു കമ്മട്ടിപ്പാടം ആണെന്ന് ആരാധകർ പറയുന്നു. ബോളിവുഡ് ഹിറ്റ് സംവിധായകൻ അനുരാഗ് കശ്യപും സംവിധായകനും ഗീതുവിന്റെ ഭർത്താവുമായ രാജീവ് രവിയും ഉൾപ്പെടെയുള്ള അണിയറപ്രവർത്തകരേയും പരിചയപ്പെടുത്തി ഗീതു തന്നെയാണ് പോസ്റ്റ്ർ പുറത്തിറക്കിയത്.
 
ഇറോസ് ഇന്‍റർനാഷണലിന്റെ ബാനറിലാണ് ചിത്രം ഇറങ്ങുന്നത്. രാജീവ് രവിയാണ് സിനിമയുടെ ഛായാഗ്രാഹകന്‍. അജിത് കുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കും. മികച്ച പിന്നണി പ്രവര്‍ത്തനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഭൈരവ 12ന് റിലീസാകും, കഥ നേരത്തേ ലീക്കായി - ഇതാണോ ആ കഥ?

ഇളയദളപതി വിജയ് നായകനാകുന്ന ബിഗ്ബജറ്റ് ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ‘ഭൈരവ’ ഈ മാസം 12ന് ...

news

മലയാളത്തില്‍ മോഹന്‍ലാല്‍ സിനിമകളുടെ മിനിമം ബജറ്റ് 30 കോടിയാകുന്നു!

മോഹന്‍ലാല്‍ വലിയ സിനിമകളിലേക്ക് ചുവടുമാറുകയാണ്. പുലിമുരുകന്‍, ഒപ്പം, ജനതാ ഗാരേജ് എന്നീ ...

news

മമ്മൂട്ടി തോപ്പില്‍ ജോപ്പനല്ല, കോഴി തങ്കച്ചന്‍; ചിരിക്ക് ചിരി, തല്ലിന് തല്ല്!

മമ്മൂട്ടിയുടെ പുതിയ സിനിമയ്ക്ക് പേര് ‘കോഴി തങ്കച്ചന്‍’. തിരക്കഥാകൃത്ത് സേതു ആദ്യമായി ...

news

മോഹന്‍ലാല്‍ എനിക്ക് അപ്രാപ്യന്‍ - സംവിധായകന്‍ കമല്‍ തുറന്നടിക്കുന്നു

മോഹന്‍ലാല്‍ ഇപ്പോള്‍ തനിക്ക് അപ്രാപ്യനാണെന്ന് സംവിധായകന്‍ കമല്‍. ഉണ്ണികളേ ഒരു കഥ പറയാം, ...