ഉറപ്പിച്ചോളൂ... 100 കോടി ഉറപ്പ്! 50 കോടിയും കടന്ന് ‘അബ്രഹാമിന്‍റെ സന്തതികള്‍’!

കോടികൾ വാരി അബ്രഹാമിന്റെ സന്തതികൾ

അപർണ| Last Modified ചൊവ്വ, 10 ജൂലൈ 2018 (10:11 IST)
ഇതുപോലൊരു വ‌മ്പൻവിജയത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇത്രയും ആഘോഷങ്ങൾ സമീപകാലത്തെങ്ങും ഉണ്ടായിട്ടില്ല. മമ്മൂട്ടി ആരാധകരും അല്ലാത്തവരും തിയേറ്ററുകള്‍ പൂരപ്പറമ്പാക്കുകയാണ്. അബ്രഹാമിന്‍റെ സന്തതികള്‍ മാസ് ഹിറ്റ്.

ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ 100 കോടി ക്ലബിലേക്കുള്ള രണ്ടാമത്തെ സിനിമയായിരിക്കുമെന്ന സൂചനകളാണ് ബോക്സോഫീസ് നല്‍കുന്നത്. 25 ദിവസം പിന്നിടുമ്പോൾ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ 50 കോടി ക്ലബ്ബിലേക്ക് ഇടം പിടിച്ചിരിക്കുകയാണ്.

ഹനീഫ് അദേനിയുടെ തിരക്കഥയും ഷാജി പാടൂരിന്‍റെ സംവിധാനവും മമ്മൂട്ടിയുടെ അഡാറ്‌ പ്രകടനവുമാണ് ‘അബ്രഹാമിന്‍റെ സന്തതിക’ളെ ചരിത്രവിജയമാക്കി മാറ്റുന്നത്. പുലിമുരുകന് ശേഷം ഇതുപോലൊരു മാസ് ഓപ്പണിംഗിന് കേരളക്കര സാക്‍ഷ്യം വഹിച്ചിട്ടില്ല.

ഡെറിക് ഏബ്രഹാം എന്ന പൊലീസ് ഓഫീസറായി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്ന ആദ്യ ദിനം തന്നെ കുടുംബപ്രേക്ഷകരും ഏറ്റെടുത്തു. മലയാളം ബോക്സോഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ ആദ്യദിനം കളക്ഷനിലേക്കാണ് ചിത്രം കുതിക്കുന്നത്.

ഹനീഫ് അദേനിയുടെ ഗ്രേറ്റ്ഫാദര്‍ ആയിരുന്നു 50 കോടി ക്ലബില്‍ ഇടം നേടിയ ആദ്യ മമ്മൂട്ടിച്ചിത്രം. അദേനി തിരക്കഥയെഴുതിയ രണ്ടാമത്തെ സിനിമ മമ്മൂട്ടിയെ 100 കോടി ക്ലബിലേക്ക് നയിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :