Aavesham vs Varshangalkku Shesham: വിഷു രങ്കണ്ണന്‍ തൂക്കി ! വര്‍ഷങ്ങള്‍ക്കു ശേഷം തൊട്ടുപിന്നില്‍

വിഷു ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസ് തൂക്കി ആവേശം

Aavesham vs Varshangalkku Shesham
രേണുക വേണു| Last Modified തിങ്കള്‍, 15 ഏപ്രില്‍ 2024 (09:14 IST)
Aavesham vs Varshangalkku Shesham

Aavesham vs Varshangalkku Shesham: വിഷു ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസ് തൂക്കി ആവേശം. ഫഹദ് ഫാസില്‍ നായകനായ ചിത്രം റിലീസ് ചെയ്തു നാലാം ദിനം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത് 4.75 കോടി. വിഷു ദിനത്തില്‍ ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത് ആവേശത്തിന്റെ ടിക്കറ്റുകളാണ്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം ആവേശത്തിനു തൊട്ടു പിന്നിലുണ്ട്. വിഷു ദിനത്തില്‍ 4.10 കോടിയാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്നുള്ള ടോട്ടല്‍ കളക്ഷന്‍ 13 കോടി കടന്നു. ആവേശത്തിന്റേത് 16 കോടിയായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :