Aavesham vs Varshangalkku Shesham Box Office Collection: 'യെടാ മോനേ..! വിഷു ഫഫ തൂക്കി'; ആവേശത്തിനു ടിക്കറ്റില്ല, വിട്ടുകൊടുക്കാതെ വര്‍ഷങ്ങള്‍ക്കു ശേഷവും

ആവേശത്തിനാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്

Aavesham vs Varshangalkku Shesham Box Office Collection
രേണുക വേണു| Last Modified ശനി, 13 ഏപ്രില്‍ 2024 (16:40 IST)
Aavesham vs Varshangalkku Shesham Box Office Collection

Aavesham vs Varshangalkku Shesham Box Office Collection: മലയാള സിനിമയുടെ സുവര്‍ണകാലം തുടരുന്നു. ചെറിയ പെരുന്നാള്‍-വിഷു മാര്‍ക്കറ്റ് ലക്ഷ്യമിട്ട് തിയറ്ററുകളിലെത്തിയ ആവേശവും വര്‍ഷങ്ങള്‍ക്കു ശേഷവും ബോക്‌സ്ഓഫീസില്‍ വന്‍ വിജയം. റിലീസ് ചെയ്തു ആദ്യ രണ്ട് ദിവസങ്ങള്‍ കൊണ്ട് തന്നെ മികച്ച കളക്ഷനാണ് ഈ സിനിമകള്‍ നേടിയിരിക്കുന്നത്.

ആവേശത്തിനാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഇന്ന് മണിക്കൂറില്‍ പതിനായിരത്തിനു അടുത്ത് ടിക്കറ്റുകള്‍ വരെ ബുക്ക് മൈ ഷോയില്‍ ആവേശത്തിന്റെ വിറ്റു പോയിട്ടുണ്ട്. മറുവശത്ത് വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ഏഴായിരത്തിനു അടുത്ത് ടിക്കറ്റുകളാണ് വിറ്റു പോയിരിക്കുന്നത്. ബുക്ക് മൈ ഷോയിലെ റേറ്റിങ്ങിലും വോട്ടിലും ആവേശം തന്നെയാണ് മുന്നില്‍.

രണ്ടാം ദിനമായ ഇന്നലെ ആവേശം കളക്ട് ചെയ്തത് മൂന്ന് കോടിയാണ്. പ്രവൃത്തി ദിനമായിരുന്നിട്ട് കൂടി 54.95 ശതമാനം ഒക്യുപ്പെന്‍സി ഉണ്ട്. ആദ്യ രണ്ട് ദിനത്തിലെ ആവേശത്തിന്റെ കളക്ഷന്‍ 6.65 കോടിയായി. വര്‍ഷങ്ങള്‍ക്കു ശേഷം രണ്ടാം ദിവസം കളക്ട് ചെയ്തത് 2.50 കോടിയാണ്. ടോട്ടല്‍ കളക്ഷന്‍ 5.55 കോടിയായി. വെള്ളിയാഴ്ചയിലെ ഒക്യുപ്പെന്‍സി 53.83 ശതമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :