ആരോടും പരിഭവമില്ല? ആദിയുടെ വിജയമാഘോഷിച്ച് ദിലീപ്!

പ്രണവിന്റെ ആദിയുടെ വിജയാഘോഷത്തിൽ ദിലീപും!

aparna| Last Modified ചൊവ്വ, 30 ജനുവരി 2018 (16:43 IST)
നായകനായ ആദിയുടെ വിജയം ആഘോഷിച്ച് ദിലീപും. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമാണ് നടന്‍ ദിലീപ് കേക്ക് മുറിച്ചത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ കൊച്ചിയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അപൂർവ്വമായ സംഭവം.

വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തിയ ആദി മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ഏതാണ്ട് എട്ടു കോടി രൂപയോളം തിയേറ്ററുകളിൽ നിന്നായി ആദി ഇതിനകം നേടിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. തിയേറ്റര്‍ ഉടമകള്‍ക്ക് ലാഭമുണ്ടാക്കിയ എന്ന നിലയിലും ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച സിനിമ എന്നതിനാലുമാണ് യോഗശേഷം കേക്ക് മുറിച്ച് ആദിയുടെ വിജയം ആഘോഷിച്ചത്.

ഫിയോക്കിന്റെ സ്ഥാപക പ്രസിഡന്റ് ദിലീപായിരുന്നെങ്കിലും നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന ആരോപണത്തില്‍ ജയിലിലായതോടെ സംഘടനയുടെ തലപ്പത്ത് നിന്ന് നീക്കി. പിന്നീട് പുറത്ത് വന്നപ്പോൾ ദിലീപിനെ പ്രസിന്റാക്കിയെങ്കിലും ദിലീപ് പ്രസിഡന്റാവാൻ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :