സൂപ്പർതാരത്തിനായി മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു!

ചൊവ്വ, 30 ജനുവരി 2018 (11:37 IST)

സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ പുതിയ സിനിമയായ 2.0 റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വമ്പൻ റിലീസ് ആണ് ചിത്രത്തിനായി ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ സൂപ്പർ താരങ്ങളെല്ലാം ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.  
 
മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സൂപ്പർതാരങ്ങളാണ് ചിത്രത്തിന്റെ ടീസർ ലോഞ്ചിൽ പങ്കെടുക്കാനെത്തുന്നത്. ചിരഞ്ജീവി, കമല്‍ഹസന്‍, തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. 
 
ചിത്രത്തിന്റെ ടീസറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള താരങ്ങള്‍ ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. ടീസര്‍ ലോഞ്ചില്‍ മുഖ്യാതിഥികളായി മമ്മൂട്ടിയും മോഹന്‍ലാലും പങ്കെടുക്കുമെന്ന് റിപ്പോർട്ട് ഉണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 
 
ബ്രഹമാണ്ഡ ചിത്രമായ യന്തിരന് ശേഷം ശങ്കറും രജനീകാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് 2.0. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ആരാധകര്‍. തമിഴകത്ത് മാത്രമല്ല ഇങ്ങ് കേരളത്തിലും രജനീകാന്ത് ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സിനിമയുടെ കേരളത്തിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് ആഗസ്റ്റ് സിനിമാസ് സ്വന്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'വീണ്ടും ഡോക്ടറേറ്റ്' - വൈറലായി മോഹൻലാലിന്റെ വാക്കുകൾ

ആരാധകരെ ആവേശത്തിലാക്കി മോഹൻലാലിന്റെ വാക്കുകൾ. മലയാളികളുടെ സ്വന്തം സൂപ്പർതാരത്തെ തേടി ...

news

ആമിര്‍ഖാന്‍ ചിത്രത്തിന് ചെലവ് 15 കോടി, കളക്ഷന്‍ ഇതുവരെ 600 കോടി!

ആമിര്‍ഖാന്‍ നായകനായ ചിത്രത്തിന് ചെലവ് 15 കോടി. ചിത്രം ഇതുവരെ വാരിക്കൂട്ടിയത് 600 കോടി. ...

news

മമ്മൂട്ടിച്ചിത്രം റിലീസിന് മുമ്പേ ലാഭം, പക്ഷേ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ല!

നല്ല സിനിമകള്‍ ചെയ്യുന്നതിന് മമ്മൂട്ടിക്ക് പ്രതിഫലം ഒരു തടസമാകാറില്ല. മലയാളിക്ക് ...

news

തമിഴ് ചിത്രത്തില്‍ നിന്ന് മഞ്ജു വാര്യരെ മാറ്റി, പകരം നയന്‍‌താര!

തമിഴകത്തെ ഹിറ്റ്മേക്കര്‍ അറിവഴകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍‌താര ...

Widgets Magazine