ഇനിയും മാസങ്ങളോളം ഷൂട്ട് ചെയ്യണം, മോഹന്‍ലാലിന്‍റെ ഒടിയന്‍ എന്നുവരും?

വ്യാഴം, 4 ജനുവരി 2018 (17:19 IST)

Odiyan, Mohanlal, Sreekumar Menon, Priyanandanan, Manju Warrier, ഒടിയന്‍, മോഹന്‍ലാല്‍, ശ്രീകുമാര്‍ മേനോന്‍, പ്രിയനന്ദനന്‍, മഞ്ജു വാര്യര്‍

മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ ഏറെ പ്രത്യേകതകളുള്ള ഒരു പ്രൊജക്ടാണ്. ആ പ്രത്യേകത തിരിച്ചറിഞ്ഞതുകൊണ്ടാണ് ഒടിയനുവേണ്ടി വലിയ രീതിയില്‍ ലുക്ക് ചെയ്ഞ്ച് വരുത്താന്‍ മോഹന്‍ലാല്‍ തയ്യാറായത്. എന്നാല്‍ മോഹന്‍ലാല്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന ഒരു വാര്‍ത്ത, ഈ സിനിമയുടെ റിലീസ് സംബന്ധിച്ച അവ്യക്തത തുടരുന്നു എന്നാണ്. 
 
ഇനിയും മാസങ്ങളോളം ചിത്രീകരണം നടത്തിയാല്‍ മാത്രമേ ചിത്രം പൂര്‍ത്തിയാക്കാനാവൂ. ഇപ്പോഴത്തെ കണക്കനുസരിച്ച് 70 ദിവസത്തോളം ചിത്രീകരണം ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ ഒടിയന്‍റെ റിലീസ് എന്നുണ്ടാകും എന്ന് ഇപ്പോള്‍ പറയുക പ്രയാസമാണ്.
 
എങ്കിലും ഈ വര്‍ഷം ഓണം റിലീസായി ഒടിയന്‍ പ്രദര്‍ശനത്തിനെത്തിക്കാനാവും എന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും പ്രതീക്ഷിക്കുന്നത്. അമ്പത് കോടിയിലധികം മുതല്‍മുടക്കി ആന്‍റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിക്കുന്നത്.
 
മോഹന്‍ലാല്‍ ആരാധകരുടെ ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് മറ്റൊരു വാര്‍ത്തയും വന്നിട്ടുണ്ട്. സംവിധായകന്‍ പ്രിയനന്ദനനും ഒടിയന്‍റെ സിനിമാവിഷ്കാരവുമായി വരുന്നു എന്നതാണത്. പി കണ്ണന്‍‌കുട്ടിയുടെ ‘ഒടിയന്‍’ എന്ന നോവലിനെ അധികരിച്ചുള്ളതാവും ആ സിനിമ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഒടിയന്‍ മോഹന്‍ലാല്‍ ശ്രീകുമാര്‍ മേനോന്‍ പ്രിയനന്ദനന്‍ മഞ്ജു വാര്യര്‍ Priyanandanan Odiyan Mohanlal Manju Warrier Sreekumar Menon

സിനിമ

news

മമ്മൂട്ടിയോ മോഹന്‍ലാലോ കോംപ്ലക്സ് അടിച്ച് പിന്നോട്ടുപോയിരുന്നെങ്കില്‍ ഞാന്‍ വലഞ്ഞേനേ - സംവിധായകന്‍ പറയുന്നു!

ആദ്യകാലത്ത് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് ഒട്ടേറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ...

news

വിക്രമിനെ കൂട്ടുപിടിച്ച് മോഹന്‍ലാല്‍, ബോക്സോഫീസില്‍ പുതിയ പടയോട്ടത്തിന് ശ്രമം

മമ്മൂട്ടിക്കൊപ്പം പല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രം. ...

news

രജനി ആരാധകര്‍ക്ക് നിരാശ; ടീസറില്ല, ടി ഷര്‍ട്ട് മാത്രം!

രജനികാന്ത് - ഷങ്കര്‍ ടീമിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘2.0’ ദിനം‌പ്രതി വാര്‍ത്തകളില്‍ ...

news

സ്ട്രീറ്റ്‌ലൈറ്റ്സ് ടീസര്‍, തരംഗമാകാന്‍ മമ്മൂട്ടിയുടെ പൊലീസ് വേഷം

സൌത്തിന്ത്യയില്‍ ഏറ്റവും റീച്ചുള്ള താരം ആരാണ്? രജനികാന്ത്, വിജയ് അങ്ങനെ പലരുടെയും ...