'അർജ്ജുൻ റെഡ്ഡി'യെ കടത്തിവെട്ടും, '24 കിസ്സെസ്സ്' വരുന്നു; വീഡിയോ വൈറൽ
'അർജ്ജുൻ റെഡ്ഡി'യെ കടത്തിവെട്ടും, '24 കിസ്സെസ്സ്' വരുന്നു; വീഡിയോ വൈറൽ
Rijisha M.|
Last Modified ബുധന്‍, 21 നവംബര്‍ 2018 (10:25 IST)
തെലുങ്ക് ചിത്രമായ 'അർജ്ജുൻ റെഡ്ഡി' ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. തെലുങ്ക് സിനിമാ ലോകത്ത് മാത്രമല്ല മറ്റ് എല്ലാ ഭാഷകളിലും ചിത്രം വൻ വിജയമായിരുന്നു. ഇപ്പോൾ തെലുങ്കിൽ അണിയിച്ചൊരുക്കുന്ന '24 കിസ്സെസ്സ്' എന്ന ചിത്രവും ലിപ്‌ലോക്ക് രംഗങ്ങളാൽ സമൃദ്ധമാണ്.
ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോൾ യൂട്യൂബിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ചുംബന രംഗങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
24 കിസെസ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. സിനിമയുടെ പേരിനോട് അങ്ങേയറ്റം അടുപ്പം പുലര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലറും. ചുംബന രംഗങ്ങളുടെ നീണ്ടനിര തന്നെയായിരുന്നു ചിത്രത്തിന്റെ ട്രെയിലറിലും ഉണ്ടായിരുന്നത്.