കുർകുറെയിലെ പ്ലാസ്റ്റിക് വൈറൽ വീഡിയോ; സാമൂഹ്യ മാധ്യമങ്ങൾക്കെതിരെ പരാതിയുമായി പെപ്സികോ

ബുധന്‍, 1 ഓഗസ്റ്റ് 2018 (18:12 IST)

ഡൽഹി: രാജ്യത്തെ പ്രമുഖ ക്രിസ്പ് ബ്രാൻഡായ കുർകുറെയിൽ പ്ലാസ്റ്റിക്കെന്ന് ആരോപിച്ച് വൈറലായ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂടൂബ് എന്നീ സമൂഹ്യ മാധ്യമങ്ങൾക്കെതിരെ പെപ്സികോ പരാതി നൽകി. ദൽഹി ഹൈക്കോടതിയിലാണ് കമ്പനി പരാതിയുമായി സമീപിച്ചിരിക്കുന്നത്. 
 
വീഡിയോ പബ്ലിഷ് ചെയ്യാൻ സാമൂഹ്യമാധ്യമങ്ങൾ അനുവാദം നൽകിയെന്നും അതിനാൽ കമ്പനിക്ക് ദുഷ്‌പേരുണ്ടായി എന്നും കോടതിയിൽ നൽകിയ പരാതിയിൽ പെപ്സികോ വ്യക്തമാക്കുന്നു. പാക്കറ്റിൽ നിന്നും കുർകുറെ പുറത്തെടുത്ത്  കത്തിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ സാഹചര്യത്തിലാണ് കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്. 
 
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ കാരണം തങ്ങൾക്ക് രണ്ട് കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കമ്പനി നൽകിയ പരാതിയിൽ പറയുന്നു. അതിനാൽ ഇവ പ്രചരിപ്പിച്ച 3412 ഫേസ്ബുക്ക് ലിങ്കുകള്‍, 20244 ഫേസ്ബുക്ക് പോസ്റ്റുകള്‍ 242 വീഡിയോകൾ 6 ഇന്‍സ്റ്റാഗ്രാം ലിങ്കുകള്‍, 562 ട്വീറ്റുകള്‍ എന്നിവ നീക്കം ചെയ്യണം എന്നതാണ് കമനിയുടെ പരാതിയിലെ പ്രധാന ആവശ്യം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

വായ്‌പാ പലിശ നിരക്കുകൾ ഉയരും; ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തി

നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം ദ്വൈമാസ ധനനയത്തിൽ റിസർവ് ബാങ്ക് മുഖ്യ നിരക്കുകളിൽ കാൽ ...

news

ഫ്ലിപ്കാർട്ടിനു പുറമെ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെ ഏറ്റെടുക്കാൻ വാൾമാർട്ട്

ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാർട്ടിനു പുറമെ ഇന്ത്യയിലെ സ്റ്റാർട്ടപ്പ് കമ്പനികളെ ...

news

ഇനി തോന്നുംപോലെ വില കുറക്കേണ്ട; ഇ കൊമേഴ്സ് മേഖലയിൽ നിയന്ത്രണം കൊണ്ടുവരാനൊരുങ്ങീ കേന്ദ്രം

ഇ കൊമേഴ്സ് സ്ഥാപനങ്ങൾ നൽകുന്ന വൻ വിലക്കുറവിനും ഓഫറുകൾക്കും നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര ...

news

ഉപഭോക്താക്കൾക്ക് ജിയോയുടെ സമ്മാനം; ദിവസേന 2 ജിബി അധിക ഡേറ്റ സൌജന്യം

ഓഫറുകൽ നൽകി ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്നതിനാലാണ് ജിയീ രാജ്യത്തെ മറ്റു ടെലികോം ...

Widgets Magazine