കളക്ഷൻ 1000 കോടി പിന്നിട്ട് 2.O; ചൈനയിൽ 56,000 സ്‌ക്രീനുകളിൽ റിലീസ്

വ്യാഴം, 6 ഡിസം‌ബര്‍ 2018 (15:18 IST)

കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്ത് രജനികാന്തിന്റെ 2.O മുന്നേറുകയാണ്. ആദ്യ ദിനം തന്നെ 71 കോടി സ്വന്തമാക്കിയ ചിത്രം ഏഴ് ദിവസം പിന്നിട്ടപ്പോൾ നേടിയത് 500 കോടിയ്‌ക്ക് മേലെയാണ്. ചിത്രത്തിന്റെ ഹിന്ദി വിതരണാവകാശമുള്ള കരണ്‍ ജോഹറാണ് കളക്‌ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. 
 
ഇത് കൂടാതെ 543 കോടി ചിലവില്‍ എത്തിയ ബ്രഹ്മാണ്ഡ ചിത്രം റിലീസിന് മുമ്പ് 490 കോടി നേടിയിരുന്നു. ഇതോടെ റിലീസിന് മുമ്പും ശേഷവുമായി ചിത്രം ആയിരം കോടിക്കടുത്ത് നേടിക്കഴിഞ്ഞു. 
 
ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലാണ് 2.O റിലീസ് ചെയ്‍തത്. റിലീസ് ചെയ്ത ആഴ്‌ച്ച കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമെന്ന ഖ്യാതിയും ഇതിനകം 2.O നേടിയിട്ടുണ്ട്. ഹോളിവുഡ് ചിത്രം ഫന്റാസ്റ്റിക് ബീറ്റ്സിനെയാണ് ഇക്കാര്യത്തില്‍ മറികടന്നത്. 
 
ഏറ്റവും കൂടുതല്‍ സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡ് ഇതിനോടകം 2.Oയ്‌ക്ക് സ്വന്തമാണ്. കൂടാതെ 2019 മെയ് മാസത്തില്‍ ചൈനയില്‍ പതിനായിരം തിയേറ്ററുകളിലെ 56,000 സ്‌ക്രീനുകളിൽ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും, ഇതിൽ 47000 3D സ്‌ക്രീനുകൾ ആയിരിക്കുമെന്നും ലൈക പ്രൊഡക്‌ഷന്‍ അറിയിച്ചിട്ടുണ്ട്.
 
ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു വിദേശ ചിത്രം ഇത്രയും വലിയ 3D റിലീസിന് ഒരുങ്ങുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടി പറഞ്ഞു, ആ കഥ ഈ രീതിയിൽ പറഞ്ഞെങ്കിൽ ഞാൻ അഭിനയിച്ചേനെ!

താൻ അഭിനയിച്ച ഒരു സിനിമയിൽ എനിക്ക് ഖേദം തോന്നിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ ...

news

‘ആ ക്ലൈമാക്സ് കിടിലൻ, ലാലിനേ കഴിയൂ’- ഒടിയനെ മമ്മൂട്ടി കണ്ടു, മരണമാസ് തന്നെയെന്ന് മെഗാതാരം!

വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ...

news

അണിയറയിൽ ഒരുങ്ങുന്നത് അഡാർ ഐറ്റം, മിഖായേലുമായി നിവിൻ ഉടൻ എത്തും!

കായംകുളം കൊച്ചുണ്ണിയ്‌ക്ക് ശേഷം നിവിൻ പോളി നായകനായെത്തുന്ന ചിത്രമാണ് മിഖായേൽ. 84 ദിവസം ...

news

ട്രോൾ നായകൻ നന്ദമൂരി ബാലകൃഷ്ണക്ക് പുതിയ ചിത്രത്തിൽ 9 നായികമാർ !

തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയെ മലയാളികൾ അറിയുക ട്രോളിലൂടെയാകും. വീണ്ടും വാർത്തകളിൽ ...

Widgets Magazine