'സണ്ണി ലിയോണിന് ഒന്ന് ഫോൺ കൊടുക്കാമോ'; സണ്ണിയെ തേടിയുള്ള ഫോൺ വിളികൾ കാരണം പൊറുതിമുട്ടി യുവാവ് !

Last Modified ബുധന്‍, 31 ജൂലൈ 2019 (12:50 IST)
സൂപ്പർ താരമായ സണ്ണിലിയോണിനോട് ആളുകൾക്കുള്ള ആരാധന കാരണം മനസമാധാനം നഷ്ടമായിരിക്കുകയാണ് ഒരു യുവാവിന് ആണോ ? സണ്ണി ലിയോണിന് ഒന്ന് ഫോൺ കൊടുക്കാമോ ? എന്നെല്ലാം ചോദിച്ഛ് 500ലധികം ഫോൺ കോളുകളാണ് ഒരുദിവസം ഇയാൾക്ക് വരുന്നത്. കോളുകൾക്ക് മറുപടി നൽകി മടുത്തതോടെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഡൽഹി സ്വദേശിയായ പുനീത് അഗർവാൾ.

സണ്ണിലിയോൺ അഭിനയിച്ച അർജുൻ പാട്യാല എന്ന സിനിമയാണ് പണിപറ്റിച്ചത്. സിനിമയിൽ സണ്ണി ലിയോൺ അവതരിപ്പിച്ച കഥാപാത്രം തന്റെ ഫോൺ നമ്പർ പറയുന്നുണ്ട്. ഇത് പുനീതിന്റെ നമ്പറായിപ്പോയി. ഇതോടെ സിനിമ കണ്ടിറങ്ങിയ ആളുകൾ സണ്ണി ലിയോണിനെ അന്വേഷിച്ച് നമ്പറിലേക്ക് വിളിക്കാൻ തുടണ്ടി. ഇത് സണ്ണി ലിയോണിന്റെ നമ്പറാണ് എന്നതരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണവും ആരംഭിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി.

സംഭവത്തിൽ ക്രിമിനൽ കേസ് എടുക്കാനാകില്ല എന്നാണ് പൊലീസ് പറയുന്നത്. സിവിൽ കേസായാണ് കേസ് എടുത്തിരിക്കുന്നത് ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ സണ്ണി ലിയോണിന് പങ്കില്ലെനും തിരക്കഥയിൽ ഉള്ളതുപോലെയാണ് സണ്ണി ലിയോൺ അഭിനയിച്ചതെന്നും താരത്തിന്റെ മാനേജെർ വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :