മദ്യലഹരിയിൽ പൊലീസുകാരനെ പിടിച്ചുനിർത്തി ചുംബിച്ച് യുവാവ്, വീഡിയോ !

ഹൈദെരാബാദ്| Last Modified ചൊവ്വ, 30 ജൂലൈ 2019 (19:23 IST)
ഹൈദെരാബാദ്: മദ്യലഹരിയിൽ പൊലീസുകാരനെ തടഞ്ഞുനിർത്തി കെട്ടിപ്പിടിച്ച് ചുംബിച്ച് യുവാവ് ഞായറാഴ്ച ഹൈദെരാബാദിലാണ് സംഭവം ഉണ്ടായത്. ഇയാൾക്കെതിരെ നൽഗോണ്ട പൊലീസ് കേസെടുത്തു. ബൊനാലു ആഘോഷങ്ങൾക്കിടെയാണ് സുരക്ഷക്കായി നിയോഗിച്ചിരുന്ന പൊലീസുകാരനെ യുവാവ് ചുംബിച്ചത്.

സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. ഒരുകൂട്ടം യുവാക്കൾ നൃത്തം ചെയ്യുന്നതിനിടെ അതുവഴി കടന്നുപോയ പൊലീസുകാരനെ യുവാക്കളിൽ ഒരാൾ തടഞ്ഞുനിർത്തി കെട്ടിപ്പിടിച്ച് ചുംബിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് പൊലീസുകാരൻ യുവാവിനെ തട്ടിമാറ്റുകയും കരണത്തടിക്കുകയും ചെയ്യുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :