‘ബൈക്ക് മറിഞ്ഞ് രണ്ടാളും റോഡിൽ വീണു, സെറ്റിനെ ‘കൂളാക്കിയത്’ മമ്മൂക്ക’- സേതു പറയുന്നു

ഷൂട്ടിങ്ങിനിടയിലെ ആ അപകടം, എല്ലാവരും ടെൻഷനിൽ, പക്ഷേ മമ്മൂക്ക പറഞ്ഞു ‘സാരമില്ല’!

അപർണ| Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (11:30 IST)
മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഒരു കുട്ടനാടൻ ബ്ലോഗ്‘ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായ അപകടത്തെ കുറിച്ച് സേതു മനസ്സ് തുറക്കുന്നു. മനോരമ ന്യൂസ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് സേതു തന്റെ മനസ് തുറന്നത്.

ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ മമ്മൂക്കയുടെ മനസ്സാന്നിധ്യം അത്ഭുതപ്പെടുത്തിയെന്നും സേതു പറയുന്നു. ബുള്ളറ്റിൽ വരുന്ന രംഗം ചിത്രീകരിക്കുകയാണ്. ഷാഹിൻ സിദ്ദിഖ്, ഗ്രിഗറി എന്നിവർ മമ്മൂക്കക്ക് പിന്നിൽ മറ്റൊരു ബൈക്കിൽ വരുന്നുണ്ട്. പക്ഷേ, പെട്ടെന്ന് ഇവരുടെ ബൈക്ക് അപകടത്തിൽപ്പെട്ടു. ഇരുവരും റോഡില്‍ വീണു.

ബൈക്ക് നിർത്തി മമ്മൂക്ക ഇറങ്ങിച്ചെന്ന് ഇരുവരെയും പിടിച്ചെഴുന്നേൽപ്പിച്ചു. ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞു. അന്ന് ഷൂട്ടിങ് നടക്കില്ലെന്നാണ് കരുതിയത്. ഇതോടെ എല്ലാവരും ടെൻഷനിലായി. എന്നാൽ, ഷൂട്ടിംഗ് നിർത്തണ്ട നമുക്ക് തുടരാമെന്ന് മമ്മൂക്ക പറഞ്ഞു. ആ സമയത്തെ മമ്മൂക്കയുടെ മനസ്സാനിധ്യം അത്ഭുതപ്പെടുത്തി.- സേതു പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :