‘ദുല്‍ക്കറിന് അഭിനയിക്കാനുള്ള ടാലന്‍റൊന്നുമില്ല’ - മമ്മൂട്ടി അങ്ങനെ പറഞ്ഞോ? !

ചൊവ്വ, 14 ഫെബ്രുവരി 2017 (18:36 IST)

Widgets Magazine
Mammootty, Dulquer Salman, Sankaradi, Shaji Kailas, Renji Panicker, Fazil, മമ്മൂട്ടി, ദുല്‍ക്കര്‍ സല്‍മാന്‍, ശങ്കരാടി, ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, ഫാസില്‍

ദുല്‍ക്കര്‍ സല്‍മാന് അഭിനയിക്കാനുള്ള ടാലന്‍റൊന്നുമില്ലെന്ന് മമ്മൂട്ടി പറഞ്ഞോ? അങ്ങനെ പറഞ്ഞതായി വിശ്വസിക്കേണ്ടിവരും. റിപ്പോര്‍ട്ട് വളരെ വര്‍ഷം മുമ്പുള്ളതാണ്. അതായത് ‘ദി കിംഗ്’ എന്ന സിനിമയുടെ ലൊക്കേഷന്‍ റിപ്പോര്‍ട്ടുവന്ന വെള്ളിനക്ഷത്രം വാരികയിലാണ് ഈ വിവരമുള്ളത്.
 
കിംഗിന്‍റെ ലൊക്കേഷനില്‍ മമ്മൂട്ടിയും ശങ്കരാടിയും ഗണേഷും മണിയന്‍‌പിള്ള രാജുവുമൊക്കെയായി സംസാരിച്ചിരിക്കുന്ന സന്ദര്‍ഭമാണ് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നത്. അതിനിടെ ശങ്കരാടി മമ്മൂട്ടിയോട് പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയെക്കുറിച്ച് പറയുന്നു:
 
“പപ്പയുടെ സ്വന്തം അപ്പൂസ് എന്ന പേര് കേട്ടപ്പോല്‍ തന്നെ എന്‍റെ മനസില്‍ വന്നത് ചാലുവിനെയാണ്. പക്ഷേ അസുഖം വരുന്നതും മറ്റുമൊക്കെ അഭിനയിക്കുന്നത് തനിക്ക് പ്രയാസമായിരിക്കും അല്ലേ?”
 
“ഏയ്, അല്ലേലും അവനാ ടാലന്‍റൊന്നുമില്ല. കാറുകളാ അവന്‍റെ ക്രേസ്” - മമ്മൂട്ടി മറുപടി നല്‍കി. (ചാലു എന്നത് ദുല്‍ക്കറിന്‍റെ ചെല്ലപ്പേരാണ്).
 
അന്ന് മമ്മൂട്ടി അങ്ങനെ വിലയിരുത്തിയ ദുല്‍ക്കര്‍ സല്‍മാന്‍ ഇന്ന് കമ്മട്ടിപ്പാടവും കലിയും ചാര്‍ലിയും പോലെയുള്ള കിടിലന്‍ സിനിമകളില്‍ ഒന്നാന്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടിയും പുരസ്കാരങ്ങളും വാങ്ങുന്നു!Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി ദുല്‍ക്കര്‍ സല്‍മാന്‍ ശങ്കരാടി ഷാജി കൈലാസ് രണ്‍ജി പണിക്കര്‍ ഫാസില്‍ Mammootty Sankaradi Fazil Shaji Kailas Renji Panicker Dulquer Salman

Widgets Magazine

സിനിമ

news

‘എന്നാല്‍ ഏമാനോട് പറഞ്ഞേര് തോമ വേറെ ഒറപ്പിച്ചെന്ന്’ - ആടുതോമയുടെ കളികള്‍ വീണ്ടും!

മലയാളികള്‍, അവരില്‍ ആരെങ്കിലും മോഹന്‍ലാല്‍ ആരാധകര്‍ അല്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ ...

news

ഇത് ചതിയൻ ചന്തുവിന്റെ കഥ! ട്രെയിലർ പുറത്തിറക്കിയത് ഹൃത്വിക് റോഷൻ

മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രം എന്നായിരുന്നു സംവിധായകൻ ജയരാജ് വീരത്തെ വിശേഷിപ്പിച്ചത്. ...

news

മഞ്ജു ആമിയാകുന്നത് രണ്ടാം തവണ!

ആമിയെന്ന പേരിനോട് മലയാളികൾക്ക് എന്നും ഒരു ഇഷ്ടമുണ്ട്. ആമിയെന്ന പേര് കേൾക്കുമ്പോൾ ആദ്യം ...

news

10 ആക്ഷന്‍ രംഗങ്ങള്‍; അടിച്ചുപറത്താന്‍ മമ്മൂട്ടി!

രാജ 2ന്‍റെ വിശേഷങ്ങളും ഊഹാപോഹങ്ങളും പ്രതീക്ഷകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. വൈശാഖ് ...

Widgets Magazine