10 ആക്ഷന്‍ രംഗങ്ങള്‍; അടിച്ചുപറത്താന്‍ മമ്മൂട്ടി!

മമ്മൂട്ടി ഇടിയോടിടി, ഡാന്‍സോടുഡാന്‍സ്!

Mammootty, Raja2, Vysakh, Udaykrishna, Dileep, Nadirshah, മമ്മൂട്ടി, രാജ2, വൈശാഖ്, ഉദയ്കൃഷ്ണ, ദിലീപ്, നാദിര്‍ഷ
Last Modified ചൊവ്വ, 14 ഫെബ്രുവരി 2017 (14:47 IST)
രാജ 2ന്‍റെ വിശേഷങ്ങളും ഊഹാപോഹങ്ങളും പ്രതീക്ഷകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടിച്ചിത്രം മറ്റൊരു പുലിമുരുകനാകുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകര്‍. ഇതുവരെ കണ്ടതൊന്നുമല്ല മാസ് മസാല സിനിമയെന്നും രാജ 2 ഒന്ന് കണ്ടുനോക്കൂ എന്നുമാണ് അവര്‍ വെല്ലുവിളിക്കുന്നത്.

മമ്മൂട്ടിയും രാജ 2വിനായുള്ള തയ്യാറെടുപ്പ് ആരംഭിച്ചുകഴിഞ്ഞത്രേ. മമ്മൂട്ടി സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുള്ള നൃത്തരംഗങ്ങളും ആക്ഷന്‍ രംഗങ്ങളുമായിരിക്കില്ല രാജ 2വിലേത്. മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഈ സിനിമയില്‍ പ്രതീക്ഷിക്കാം.

ആക്ഷനിലും നൃത്തത്തിലും തകര്‍ത്താടുന്ന ഒരു പുതിയ മമ്മൂട്ടിയെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ബോളിവുഡില്‍ നിന്നായിരിക്കും നായികയെത്തുന്നത് എന്നാണ് സൂചന.

തിരക്കഥയെഴുതുന്ന ഈ ബിഗ് ബജറ്റ് സിനിമ നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. മമ്മൂട്ടി ഉള്‍പ്പെടുന്ന പത്തോളം ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരിക്കും ചിത്രത്തിന്‍റെ ഹൈലൈറ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :