മോഹൻലാൽ വേണ്ടെന്ന് ഫാസിൽ തീർത്തു പറഞ്ഞു, അങ്ങനെ ആ ചിത്രം സൂപ്പർ ഹിറ്റായി!

വ്യാഴം, 5 ജനുവരി 2017 (13:34 IST)

Widgets Magazine

എൺപതുകളുടെ അവസാനഘട്ടത്തിലാണ് റാംജി റാവു സ്പീക്കിംഗ് റിലീസ് ആയത്. ചിരിയുടെ അമിട്ട് പൊട്ടിച്ചായിരുന്നു ആ ചിത്രം തീയേറ്ററുകളിൽ നിറഞ്ഞാടിയ‌ത്. സായി കുമാർ, മുകേഷ്, ഇന്നസെന്റ് അവരുടെ കഥപാത്രങ്ങളോട് 100 ശതമാനം നീതിപുലർത്തിയവരായിരുന്നു. ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നവരാണ് മത്തായിച്ചനും കൂട്ടരും.
 
ചിത്രത്തിന്റെ കഥയുമായി ഗുരുവായ ഫാസിലിനെ കാണാൻ സിദ്ധിഖും ലാലും ചെല്ലുമ്പോൾ മോഹൻലാലും ശ്രീനിവാസനും ആയിരുന്നു അവരുടെ മനസ്സിലെ നായകന്മാർ. കഥയെഴുതിയത് തന്നെ അവർക്ക് വേണ്ടിയാണെന്ന് പറയാം. ഇരുവരും കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് വൻ വിജയമായിരുന്നു. അതുതന്നെയായിരുന്നു മോഹൻലാലിനേയും ശ്രീനിയേയും സിദ്ദിഖ്- ലാൽ തിരഞ്ഞെടുക്കാൻ കാരണം.
 
എന്നാൽ, ഫാസിലിന്റെ അഭിപ്രായം മറ്റൊന്നായിരുന്നു. മോഹൻലാലിനേയും ശ്രീനിവാസനേയും നായകന്മാർ ആക്കുന്നതിനോട് അദ്ദേഹത്തിന് ഒട്ടും താൽപ്പര്യമില്ലായിരുന്നു. ചിത്രത്തിന്റെ നിർമാതാവും ഫാസിൽ ആയിരുന്നു. ലാലു, ശ്രീനിയും അഭിനയിച്ചാൽ അവരുടെ പടം എന്ന പേരിലേ ചിത്രം അറിയപ്പെടുകയുള്ളു എന്നായിരുന്നു ഫാസിലിന്റെ അഭിപ്രായം. 
 
അങ്ങനെയാണ് മോഹൻലാലിനേയും ശ്രീനിയേയും ഒഴിവാക്കുന്നതും പകരം മുകേഷും സായ്‌കുമാറും രംഗപ്രവേശനം ചെയ്യുന്നതും. അന്നത്തെ മാർക്കറ്റ് റേറ്റ് വെച്ച് പത്തുദിവസം പോലും ഓടാനുള്ള ബാഹ്യസാഹചര്യങ്ങൾ ഒന്നും തന്നെ ചിത്രത്തിനുണ്ടായിരുന്നില്ല. ചിത്രത്തിനുള്ളിലെ നർമം മാത്രമായിരുന്നു സംവിധായകരുടെ ആയുധം. അതങ്ങേറ്റു. ചിത്രം വൻ ഹിറ്റായി മാറി.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ആണായി പിറന്നവന്മാർ ചങ്ക് കൊടുത്ത് ആരാധിക്കുന്ന വിജയ് അണ്ണനോട് കളിക്കാൻ നിക്കല്ലേ.... കൈവെട്ടും!

തിയേറ്റര്‍ സമരം തുടരുന്നതിനിടെ അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ തടയുമെന്ന യൂത്ത് ...

news

കോട്ടയം കുഞ്ഞച്ചൻ വേണോ, രാജമാണിക്യം വേണോ? മമ്മൂട്ടി റെഡി!

കസബയില്‍ രാജന്‍ സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനായി അടിച്ചുപൊളിച്ച മമ്മൂട്ടി ഇനി ...

news

അമലയെ മതില്‍ ചാടിച്ചു, ശാലിനിയിലൂടെ പ്രായശ്ചിത്തം ചെയ്ത് ഫാസില്‍ !

‘എന്‍റെ സൂര്യപുത്രിക്ക്’ എന്ന ഫാസില്‍ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ...

news

മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സ് വെറുതെയിരുന്നാല്‍ മതി; ഭൈരവയും സിങ്കം 3യും യൂത്ത് കോണ്‍ഗ്രസ് തടയും!

സിനിമാസമരം അനിശ്ചിതമായി തുടരുന്നതിനെതിരെ കഴിഞ്ഞ ദിവസം നടന്‍ മണിയന്‍‌പിള്ള രാജു പറഞ്ഞ ...

Widgets Magazine