ഭൈരവ പൊട്ടി, അതുകൊണ്ട് കേരളത്തില്‍ ‘മെര്‍സല്‍’ വേണ്ട!

വെള്ളി, 13 ഒക്‌ടോബര്‍ 2017 (17:06 IST)

Widgets Magazine
Bhairava, Mersal, Vijay, Atlee, Bahubali, Samantha, ഭൈരവ, മെര്‍സല്‍, വിജയ്, അറ്റ്‌ലി, ബാഹുബലി, സമാന്ത

ദളപതി വിജയ് നായകനാകുന്ന ‘മെര്‍സല്‍’ കേരളത്തില്‍ 350 തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത്. 
 
എന്നാല്‍ വിജയുടെ കഴിഞ്ഞ ചിത്രമായ ‘ഭൈരവ’ തകര്‍ന്നടിഞ്ഞത് ഇപ്പോല്‍ മെര്‍സലിന് പാരയായിരിക്കുകയാണ്. ആ സിനിമ കേരളത്തിലെ വിതരണക്കാര്‍ക്ക് വന്‍ നഷ്ടമാണുണ്ടാക്കിയത്. അത് പരിഹരിച്ചിട്ട് മെര്‍സല്‍ റിലീസ് ചെയ്താല്‍ മതി എന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.
 
എന്നാല്‍ ഭൈരവയുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും അതുകൊണ്ട് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍റെ ഈ തീരുമാനം നീതികേടാണെന്നുമാണ് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ പക്ഷം. പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നും തീരുമാനിച്ചതുപോലെ കേരളത്തില്‍ മെര്‍സല്‍ പ്രദര്‍ശനത്തിനെത്താന്‍ സാധിക്കുമെന്നും വിതരണക്കാര്‍ വിശ്വസിക്കുന്നു.
 
അറ്റ്‌ലി സംവിധാനം ചെയ്തിരിക്കുന്ന മെര്‍സല്‍ പൂര്‍ണമായും ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറാണ്. വിജയ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതം എ ആര്‍ റഹ്മാന്‍. ബാഹുബലിയുടെ കഥാകാരന്‍ കെ വി വിജയേന്ദ്രപ്രസാദാണ് തിരക്കഥ.
 
130 കോടി രൂപയാണ് തെനന്‍ഡല്‍ സ്റ്റുഡിയോ നിര്‍മ്മിച്ച മെര്‍സലിന്‍റെ ചെലവ്. ജി കെ വാസനാണ് ക്യാമറ. സമാന്ത, കാജല്‍ അഗര്‍വാള്‍, നിത്യാ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
 
എസ് ജെ സൂര്യ, സത്യരാജ്, കോവൈ സരള, മൊട്ട രാജേന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മെര്‍സല്‍ ഒക്ടോബര്‍ 18ന് ദീപാവലി റിലീസായാണ് പ്രദര്‍ശനത്തിനെത്തുന്നത്.
 
രാജാറാണി, തെരി എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രമാണ് മെര്‍സല്‍.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഭൈരവ മെര്‍സല്‍ വിജയ് അറ്റ്‌ലി ബാഹുബലി സമാന്ത Bhairava Mersal Vijay Atlee Bahubali Samantha

Widgets Magazine

സിനിമ

news

പൃഥ്വിരാജിന് നീതികിട്ടണം, പാര്‍വതി രംഗത്ത് !

പൃഥ്വിരാജുമായി ബന്ധപ്പെട്ട ഒരു വിവാദം ഈയടുത്തകാലത്ത് ഉയര്‍ന്നുപൊങ്ങിയിരുന്നു. ‘മൈ ...

news

ലൈംഗികമായി ബന്ധപ്പെട്ടത് 30 സൂപ്പര്‍ നായികമാരുമായി; വിവാദത്തില്‍ മുങ്ങി നിര്‍മ്മാതാവ്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം പുറത്തുവന്നപ്പോഴാണ് മലയാള സിനിമ മേഖലയില്‍ ...

news

അനുപമയുടെ ഫോട്ടോഷുട്ട് വൈറല്‍ !

‘പ്രേമം’ എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അനുപമ പരമേശ്വരന്‍. ഇന്ന് ...

Widgets Magazine