ദിലീപിന് രക്ഷയായി സർക്കാർ!

സോളാർ കേസ് ദിലീപിനെ തൽക്കാലത്തേക്ക് രക്ഷിച്ചു

aparna| Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2017 (10:23 IST)
നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിനു രക്ഷയായി സർക്കാർ. കേസിൽ പൊലീസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അന്വേഷണം അന്തിമഘട്ടത്തിലാണ്. എന്നാൽ, കേസിൽ ദിലീപിനെതിരായ കുറ്റപത്രം സമർപ്പിക്കുന്നതിൽ പൊലീസ് ഇനിയും വൈകുമെന്നാണ് സൂചനകൾ.

സോളാര്‍ കേസാണ് നിലവില്‍ ദിലീപിന് തുണയായിരിക്കുന്നത്. സോളാർ കേസ് പൊലീസിനു കെണിയായിരിക്കുകയാണ്. സോളാര്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന എസ് പി സുദര്‍ശനനും ഇക്കൂട്ടത്തില്‍ പെടും.

സോളാര്‍ കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം എസ്പി സുദര്‍ശനനേയും സര്‍ക്കാര്‍ സ്ഥലം മാറ്റിയിരിക്കുകയാണ്. കുറ്റപത്രം തയ്യാറാക്കല്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണിത്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നടി ആക്രമിക്കപ്പെട്ട കേസില്‍ സുദര്‍ശന്‍ തുടരണമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഏതായാലും സോളാർ കേസിലെ സർക്കാരിന്റെ തീരുമാനം ദിലീപിനെ തൽക്കാലത്തേക്ക് രക്ഷിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :