Last Modified ചൊവ്വ, 29 ഡിസംബര്‍ 2015 (19:21 IST)
കളക്ഷനില്‍ ഈ ക്രിസ്മസിന് മത്സരം ദുല്‍ക്കര്‍ സല്‍മാന്റെ ചാര്‍ലിയും ദിലീപിന്റെ 2 കണ്‍ട്രീസും തമ്മിലാണ്. രണ്ടുചിത്രങ്ങളും ഇഞ്ചോടിഞ്ച് പോരാടി ഒന്നാം സ്ഥാനത്തെത്താനുള്ള മത്സരത്തിലാണ്. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ പണംവാരിപ്പടമായി 2 കണ്ട്രീസ് മാറുമെന്നാണ് സൂചനകള്‍. അതിനിടെ ചിത്രത്തെ പുകഴ്ത്തി നടി മഞ്ജു വാര്യര്‍ രംഗത്തെത്തിയത് കൌതുകമുണര്‍ത്തി.
മഞ്ജു നായികയായ ‘ജോ ആന്റ് ദി ബോയ്’ ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തിയിരുന്നു. എന്നാല്‍ പ്രേക്ഷകപ്രീതി വലിയരീതിയില്‍ ആര്‍ജിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. ‘അടി കപ്യാരേ കൂട്ടമണി’ എന്ന സിനിമയും ഭേദപ്പെട്ട കളക്ഷനുമായി രംഗത്തുണ്ട്.
“ക്രിസ്മസ് കാലത്ത് ഒരുപാട് നല്ല സിനിമകള്‍ എത്തിയിരിക്കുന്നു. എന്നേപ്പോലുള്ള സിനിമാപ്രേമികളുടെ നല്ല സമയം. ചാര്‍ലി സൂപ്പറും മാജിക്കലുമാണ്, യുവത്വത്തിന്റെ ആഘോഷമെന്ന നിലയില്‍ അടി കപ്യാരേ കൂട്ടമണി ശ്രദ്ധിക്കപ്പെട്ടു, 2 കണ്ട്രീസ് ബോക്സോഫീസില്‍ മികച്ച നിലയില്‍ മുന്നേറുന്നു. എന്റെ സിമ്പിള്‍ സിനിമ ജോ ആന്റ് ദി ബോയും മികച്ച മുന്നേറ്റം നടത്തുന്നു എന്നതില്‍ ഞാന്‍ സന്തോഷവതിയാണ്” - മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
2 കണ്ട്രീസില് മംമ്തയാണ് ദിലീപിന്റെ നായിക. ഷാഫി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് റാഫി.