“ഇതിനെയൊക്കെ കാണുമ്പഴാ വീട്ടിലിരിക്കുന്നതിനെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്” - തകര്‍പ്പന്‍ കോമഡിയുമായി രണ്ട് ‘കണ്‍‌ട്രി’കള്‍ !

2 Countries, Two Countries, Dileep, Shafi, Rafi, 2 കണ്‍‌ട്രീസ്, ടൂ കണ്‍‌ട്രീസ്, ദിലീപ്, ഷാഫി, റാഫി
Last Updated: വെള്ളി, 18 ഡിസം‌ബര്‍ 2015 (15:15 IST)
ഷാഫി വീണ്ടും വരികയാണ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം. പ്രേക്ഷകര്‍ക്ക് മനസുനിറഞ്ഞ് ചിരിക്കാന്‍ ഒരു സിനിമ - 2 കണ്‍‌ട്രീസ്. ദിലീപും മം‌മ്തയും ജോഡിയാകുന്ന ചിത്രം രചിച്ചിരിക്കുന്നത് റാഫി. ഈ ക്രിസ്മസിന് ആര്‍ത്തുചിരിക്കാനും ഓര്‍ത്തുചിരിക്കാനും വകനല്‍കുന്ന ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് രജപുത്ര വിഷ്വല്‍ മീഡിയ.

കല്യാണരാമന്‍, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ വമ്പന്‍ ഹിറ്റുകള്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്തത് ഷാഫിയാണ്. ആ സിനിമകള്‍ ഉണര്‍ത്തിയ ചിരിയുടെ അപ്പുറം നില്‍ക്കുന്ന ചിരിയുമായാണ് ഇത്തവണ ഷാഫിയുടെ വരവ്. തിരക്കഥ രചിച്ചിരിക്കുന്ന റാഫി ഈ സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു.

വിജയരാഘവന്‍, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, ജഗദീഷ്, മകരന്ദ് ദേശ്പാണ്ഡെ, ശ്രിന്ദ, അജ്മല്‍, ലെന, അശോകന്‍, ഇഷ തല്‍‌വാര്‍ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. അജുവും ജഗദീഷും സുരാജും തകര്‍പ്പന്‍ കോമഡിയാണ് 2 കണ്‍‌ട്രീസിനുവേണ്ടി സമ്മാനിച്ചിക്കുന്നത്.

സന്താനകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഗോപി സുന്ദര്‍. ഡിസംബര്‍ 25ന് ചിത്രം പ്രദര്‍ശനത്തിനെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :