താൻ മനോഹരമായി പാടിയ ആ പാട്ടിന്റെ ഫൈനൽ ഓഡിയോ കേട്ട് ഞെട്ടിത്തരിച്ച് പോയി ഗാനഗന്ധർവൻ!

വെള്ളി, 23 ഡിസം‌ബര്‍ 2016 (15:01 IST)

സംഗീത ലോകത്തെ അതുല്യ പ്രതിഭകളാണ് എ ആർ റഹ്മാനും യേശുദാസും. രണ്ട് പേരുടെയും ഗാനങ്ങളെ കുറിച്ച് വിശദീകരിക്കേണ്ട കാര്യമില്ല. എല്ലാവർക്കും അറിയാവുന്നതാണ്. റഹ്മാൻ സംഗീത സംവിധാനം ചെയ്ത ഒത്തിരി പാട്ടുകൾ ഗാനഗന്ധർവൻ പാടിയിട്ടുണ്ട്. പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ, 1996ന് ശേഷം റഹ്മാന്റെ രണ്ട് പാട്ടുകൾ മാത്രമേ യേശുദാസ് പാടിയിട്ടുള്ളു. അതിനു പിന്നിൽ ഒരു കഥയുണ്ട്. കോടതി വരാന്ത വരെ എത്തിയ ഒരു സംഭവം.
 
എസ് ശങ്കര്‍ സംവിധാനം ചെയ്ത് 1996 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇന്ത്യന്‍. കമൽ ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം നിര്‍മിച്ചത് എ എം രത്‌നമാണ്. അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമായിരുന്നു ഇന്ത്യൻ. ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയത് എ ആര്‍ റഹ്മാന്‍. പാട്ടുകൾ ആലപിച്ചത് സ്വര്‍ണലത, എസ്പി ബാലസുബ്രഹ്മണ്യന്‍, യേശുദാസ്, ഹരിഹരന്‍, സുശീല തുങ്ങിയവരാണ്. ഇതിലെ ഓരോ ഗാനങ്ങളും ഇന്നും സൂപ്പർഹിറ്റാണ്.
 
തലമുറകൾ കേട്ടാസ്വദിക്കുന്ന 'പച്ചൈ കിളികൾ തോളോട്' എന്ന ഗാനം ആലപിച്ചത് യേശുദാസ് ആണ്. ഈ പാട്ടിനെ ചൊല്ലി യേശുദാസും റഹ്മാനും തമ്മില്‍ ചില അസ്വാരസ്യങ്ങളുണ്ടായി. ആ സംഭവം കോടതി വരെ എത്തുകയും ചെയ്തു. താന്‍ നല്ല കനത്തിലും ബാസിലും മനോഹരമായി ആലപിച്ച പാട്ടിന്റെ ഫൈനല്‍ ഓഡിയോ കേട്ടപ്പോള്‍ യേശുദാസ് ഞെട്ടിപ്പോയി. കപ്യൂട്ടര്‍ ഗിമ്മിയ്ക്കിന്റെ സഹായത്തോടെ റഹ്മാന്‍ ബാസൊക്കെ പൂര്‍ണമായും കട്ട് ചെയ്ത് മറ്റൊരു ഭാവത്തിലാക്കിയിരിയ്ക്കുന്നു.
 
പാട്ട് കേട്ട യേശുദാസിന് ദേഷ്യം സഹിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് എ ആര്‍ റഹ്മാനെ ഫോണില്‍ വിളിച്ച് തന്റെ അതൃപ്തി അറിയിച്ചു. നിർമാതാവിനെതിരെ കേസ് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു, ഒടുവിൽ റഹ്മാനും കമൽ ഹാസനും ചേർന്നാണ് പ്രശനം ഒത്തുതീർപ്പാക്കിയത്. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സൗത്ത് ഇന്ത്യയിൽ കളക്ഷനിൽ മൂന്നാം സ്ഥാനത്ത് പുലിമുരുകൻ!

മോഹന്‍ലാല്‍-വൈശാഖ് കൂട്ടുക്കെട്ടിലെ പുലിമുരുകൻ പല സിനിമകളുടേയും കളക്ഷൻ തകർത്ത് ഇപ്പോഴും ...

news

'കമൽ തന്റെ മകളെ മാത്രം അവഗണിച്ചു' - ഗൗതമി

12 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു കമലും ഗൗതമിയും വേര്‍പിരിഞ്ഞത് ആരാധകര്‍ക്കിടയില്‍ ഏറെ ...

news

''തോന്നിയ രീതിയിൽ പാട്ടു പാടി വെറുപ്പിച്ചാൽ കൊന്നുകളയും''; ഭീഷണിയെ തുടർന്ന് ഗായകൻ നാടുവിട്ടു!

വധഭീഷണിയെ തുടർന്ന് പ്രശസ്ത ഗായകൻ നാടുവിട്ടു. പാകിസ്താനിലെ ഗായകനായ താഹിര്‍ ഷായ്ക്കാണ് ഈ ...

news

ദേശീയ അവാര്‍ഡ് ലഭിക്കാന്‍ മാത്രമുള്ള അഭിനയമൊന്നും കാഴ്ചവെച്ചിട്ടില്ല; അതുകൊണ്ടു തന്നെ അതിന് അര്‍ഹതയുമില്ല

പുരസ്കാരങ്ങള്‍ ആഗ്രഹിച്ചല്ല താന്‍ ഇത്രയും കാലം അഭിനയിച്ചതെന്ന് ബോളിവുഡ് സൂപ്പര്‍ താരം ...