ജോമോള്‍ ‘കളര്‍ഫുള്‍’ ആയി വീണ്ടും സിനിമയിലേക്ക്

ജോമോള്‍ വീണ്ടും സിനിമയിലേക്ക്

കൊച്ചി| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2016 (08:49 IST)
ചലച്ചിത്രതാരം ജോമോള്‍ വീണ്ടും വെള്ളിത്തിരയിലേക്ക്. വി കെ പ്രകാശിന്റെ പുതിയ ചിത്രം ‘മരുഭൂമിയിലെ ആന’യിലൂടെയാണ് തിരിച്ചുവരവ്. മരുഭൂമിയിലെ ആനയ്ക്കു ശേഷം വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളര്‍ഫുള്‍.

വിവാഹത്തോടെയാണ് ജോമോള്‍ വെള്ളിത്തിരയില്‍ നിന്ന് പിന്‍വാങ്ങിയത്. ഹരിഹരന്റെ ഒരു വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് ജോമോള്‍ സിനിമാരംഗത്ത് എത്തിയത്. പിന്നീട്, ജയരാജിന്റെ സ്നേഹത്തില്‍ ജോമോള്‍ നായികയായി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത രാക്കിളിപ്പാട്ട് ആയിരുന്നു വിവാഹത്തിനു മുമ്പ് ജോമോള്‍ അഭിനയിച്ച അവസാനചിത്രം.

‘എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ജോമോളിന് ലഭിച്ചിരുന്നു. ഇതേ സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡിന്റെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയാകുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :