Widgets Magazine Widgets Magazine

ക്രിസ്മസിൽ ഉദയം കൊണ്ട മോഹൻലാൽ, അന്ന് മഞ്ജു വാര്യരും ജനിച്ചു!

വെള്ളി, 30 ഡിസം‌ബര്‍ 2016 (15:25 IST)

Widgets Magazine

1980ലെ ക്രിസ്മസ് ദിനത്തിൽ ആ പെൺകുട്ടി ജനിച്ചു. അന്ന് മറ്റൊരു പ്രത്യേകതയുണ്ടായി. മലയാളത്തിൽ ഒരു പുതിയ താരോദയം ഉദിച്ചു - മോഹൻലാൽ!. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രം റിലീസ് ചെയ്തത് ആ ക്രിസ്മസ് ദിനത്തിലായിരുന്നു. 1980 ലെ ക്രിസ്മസ് മുതൽ 2015ലെ ക്രിസ്മസ് വരെ പ്രേക്ഷകരെ വിസമയിപ്പിച്ച സിനിമകൾ ഒരുപാടാണ്. എന്നാൽ, ഈ സിനിമകളെ എല്ലാം കോർത്തിണക്കി ഒരു വന്നാൽ എങ്ങനെയിരിക്കും?. 
 
അങ്ങനെ ഒരു സിനിമ വരുന്നു. അതിന്റെ പേരും 'മോഹൻലാൽ' എന്ന് തന്നെ. നായകനായ ഇടി എന്ന ചിത്രത്തിന് ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലൂടെ സഞ്ചിരിക്കുന്ന ഒരു കട്ട ആരാധികയുടെ കഥയാണ് ചിത്രം പറയുന്നത്. നേരത്തേ പറഞ്ഞത് പോലെ 1980ലെ ക്രിസ്മസിനാണ് ആ പെൺകുട്ടിയും ജനിച്ചത്. അവളൊരു മോഹൽലാൽ ആരാധിക ആയില്ലെങ്കിലേ അത്ഭുതമൊള്ളൂ. 
 
ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യറാണ് ചിത്രത്തിൽ മോഹൻലാലിന്റെ കടുത്ത ആരാധികയായി അഭിനയിക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ദൃശ്യം വരെയുള്ള ചിത്രങ്ങളിലൂടെയുള്ള യാത്രയാകും സിനിമ. ചിത്രത്തിന്റെ പ്രീ–പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്. സുനീഷ് വാറനാടിന്റേതാണ് കഥ.    



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

എന്തുചെയ്യണമെന്ന് മമ്മൂട്ടിക്കറിയാം, 50 കോടി ക്ലബ് ഉറപ്പിച്ചു!

നാദിര്‍ഷ അടുത്തിടെ അത് നിഷേധിച്ചതാണ്. തന്‍റെ അടുത്ത സിനിമയില്‍ മമ്മൂട്ടി നായകനാകുന്നു ...

news

മമ്മൂട്ടി ചെയ്ത സിനിമകൾ മറ്റാർക്കും ചെയ്യാൻ കഴിയില്ല! - സംവിധായകന് പറയാനുള്ളത്...

സംഭവകഥകളിൽനിന്ന് ഊർജം ഉൾക്കൊണ്ട് തിരക്കഥയെഴുതുന്ന മലയാളത്തിലെ അപൂർവം തിരക്കഥാകൃത്തുകളിൽ ...

news

വിവാഹക്കാര്യം രഹസ്യമാക്കി വക്കേണ്ട ആവശ്യമില്ല; അനുഷ്കാ ശർമയുമായുള്ള വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് വിരാട് കോഹ്‍ലി

ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഞായറാഴ്ച നടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വാർത്ത ...

news

മമ്മൂട്ടി ചിത്രത്തിൽ അതിഥിയായി പൃഥ്വിരാ‌ജ് എത്തുന്നു!

മമ്മൂട്ടി - രഞ്ജിത് ടീം ഒന്നിക്കുന്ന പുത്തൻപണം ആദ്യം മുതലേ വാർത്തകളിൽ ഇടംപിടിച്ച ...

Widgets Magazine Widgets Magazine