വിവാഹക്കാര്യം രഹസ്യമാക്കി വക്കേണ്ട ആവശ്യമില്ല; അനുഷ്കാ ശർമയുമായുള്ള വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് വിരാട് കോഹ്‍ലി

ഡൊറാഡൂൺ, വെള്ളി, 30 ഡിസം‌ബര്‍ 2016 (11:37 IST)

Widgets Magazine
virat kohli, anushka sharma, cinema, cricket ഡൊറാഡൂൺ, വിരാട് കോഹ്‍ലി, അനുഷ്കാ ശർമ, സിനിമ, ക്രിക്കറ്റ്

അനുഷ്കാ ശർമയുമായുള്ള വിവാഹ നിശ്ചയം ഉടനില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലി. തന്റെയും അനുഷ്‌കയുടേയും വിവാഹ നിശ്ചയം തീരുമാനിച്ചിട്ടില്ലെന്നും അത്തരത്തില്‍ ഒന്ന് ഉണ്ടായിരുന്നുവെങ്കില്‍ അത് രഹസ്യമാക്കി വക്കേണ്ട കാര്യമില്ലെന്നും കോഹ്ലി  ട്വിറ്ററിലൂടെ അറിയിച്ചു. 
 
ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഞായറാഴ്ച നടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വാർത്ത നിഷേധിച്ച് കോഹ്‍ലി രംഗത്തെത്തിയത്. വിവാഹ നിശ്ചയം ഉണ്ടെങ്കിൽ ഞങ്ങൾ ഒളിച്ചുവയ്ക്കില്ല. ചാനലുകൾ തെറ്റായ വാർത്ത പുറത്തുവിട്ട് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണെന്നും കോഹ്‍ലി ട്വിറ്ററിലൂടെ പ്രതികരിച്ചു.
 
അനുഷ്ക ശർമ്മ- വിരാട് കോഹ്ലി വിവാഹനിശ്ചയം പുതുവർഷ ദിനത്തിൽ ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടൽ ആനന്ദയിൽ വെച്ച് നടക്കുമെന്നാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. അനുഷ്കയുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതിനകം വിവാഹവേദിക്ക് സമീപം താമസിച്ച് ഒരുക്കങ്ങൾ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്നാണ് കോഹ്ലിയുടെ പ്രതികരണം. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

നീൽ ബ്രൂമിനു കന്നി സെഞ്ചുറി; കിവീസിനു തകര്‍പ്പന്‍ ജയം, പരമ്പര

നിശ്ചിത 50 ഓവറിൽ 251 റൺസ് മാത്രമാണ് ന്യൂസീലൻഡ് നേടിയത്. എന്നാൽ വിജയത്തിലേക്കു ...

news

പ്രണയജോഡികൾ ഒന്നിക്കുന്നു; പുതുവർഷ ദിനത്തിൽ കോഹ്ലി -അനുഷ്ക വിവാഹനിശ്ചയം

വിവാഹ വാർത്ത ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടില്ല. എന്നിരുന്നാലും ഇരുവരും ചേര്‍ന്ന് ...

news

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു അപൂര്‍വ റെക്കോര്‍ഡിനുടമയായി ഹാഷിം അംല !

എല്‍ബിഡ്ബ്ലിയുവിലൂടെ ഏറ്റവും കൂടുതല്‍ ബാറ്റ്സ്മാന്മാരെ പുറത്താക്കിയതിന്റെ ക്രെഡിറ്റ് ...

news

കരുണിന്റേയും ജയന്തിന്റേയും പ്രകടനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കോഹ്ലിയ്ക്കും കുംബ്ലെയ്ക്കും: ദ്രാവിഡ്

തന്റെ കരിയറിലെ ആദ്യ സെഞ്ചുറി തന്നെ ട്രിപ്പിള്‍ സെഞ്ച്വറിയാക്കി മാറ്റിയ താരമാണ് കരുണ്‍. ...

Widgets Magazine