മമ്മൂട്ടി ചിത്രത്തിൽ അതിഥിയായി പൃഥ്വിരാ‌ജ് എത്തുന്നു!

വെള്ളി, 30 ഡിസം‌ബര്‍ 2016 (11:13 IST)

മമ്മൂട്ടി - രഞ്ജിത് ടീം ഒന്നിക്കുന്ന പുത്തൻപണം ആദ്യം മുതലേ വാർത്തകളിൽ ഇടംപിടിച്ച സിനിമയാണ്. കാസർഗോഡ് ഭാഷ സംസാരിക്കുന്ന നിത്യാനന്ദ ഷേണായി ലുക്ക് കൊണ്ട് ആരാധകരുടെ മനം കീഴടക്കിയിരിക്കുകയാ‌ണ്. നിത്യാനന്ദ ഷേണായി ആയി മമ്മൂട്ടി എത്തുന്ന പുത്തൻപണത്തിൽ അതിഥി താരമായി പൃഥ്വിരാജ് എത്തുന്നുവെന്നതാണ് ഇപ്പോഴത്തെ ചർച്ച.
 
ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളിൽ ഒന്ന് പൃഥ്വിരാജ് അതിഥിയായി എത്തുന്നു എന്നാണ്. മറ്റൊന്ന്, രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയുടെ അടുത്ത ഭാഗമാണ് പുത്തന്‍പണമെന്നും പറയപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ റുപ്പിയില്‍ പൃഥ്വി അവതരിപ്പിച്ച ജയപ്രകാശ് എന്ന ജെപിയായി പൃഥ്വി തന്നെ അതിഥി വേഷത്തില്‍ പുത്തന്‍പണത്തില്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയില്ലേയെന്നാണ് ആരാധകരുടെ സംശയം.
 
ഇത് സംബന്ധിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ യാതൊരുവിധ വാര്‍ത്തയും പുറത്തുവിട്ടിട്ടില്ല. കറന്‍സി നിരോധനവും സാമ്പത്തിക പ്രതിസന്ധിയുമൊക്കെ പ്രധാന വിഷയമായ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്ന താരത്തെക്കുറിച്ച് സംവിധായകന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിങ്ങിനായി കാത്തിരിക്കുന്നത്. 
 
മമ്മൂട്ടിക്കൊപ്പം ഇനിയ, ഷീലു എബ്രഹാം, നിരഞ്ജന, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, പി ബാലചന്ദ്രന്‍, അബു സലിം, അനില്‍ മുരളി തുടങ്ങിയ വന്‍താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇന്ത്യന്‍ റുപ്പിയിലെ നായകനായ പൃഥ്വി രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുമോയെന്നത് കാത്തിരുന്നത് കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടി നല്ല ഇടി ഇടിക്കും, അല്‍ഫോണ്‍സ് പുത്രന്‍ കളം മാറുന്നു!

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് ...

news

പുലിമുരുകനില്‍ കണ്ടതല്ല, അതുക്കും മേലേ ആക്ഷന്‍ ചെയ്ത് മമ്മൂട്ടി!

മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങളുള്ള സിനിമയായിരുന്നു പുലിമുരുകന്‍. പീറ്റര്‍ ...

news

പ്രണയജോഡികൾ ഒന്നിക്കുന്നു; പുതുവർഷ ദിനത്തിൽ കോഹ്ലി -അനുഷ്ക വിവാഹനിശ്ചയം

വിവാഹ വാർത്ത ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടില്ല. എന്നിരുന്നാലും ഇരുവരും ചേര്‍ന്ന് ...

news

ഈ കേസ് തോമ അവധിക്ക് വയ്ക്കുന്നില്ല, ഇരട്ടച്ചങ്കുള്ള കഥാപാത്രമായി മോഹന്‍ലാല്‍ വീണ്ടും!

മലയാളികള്‍, അവരില്‍ ആരെങ്കിലും മോഹന്‍ലാല്‍ ആരാധകര്‍ അല്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ ...