അന്‍സിബ ഹസനും മുരളി മേനോനും വിവാതിരയായി? - സത്യം ഇതാണ്

ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (14:14 IST)

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നായികയാണ് അന്‍സിബ ഹസന്‍. അനസിബ തൊട്ടതെല്ലാം വിവാദമാവുകയായിരുന്നു. നിരവധി തവണ സൈബര്‍ മീഡിയയിലൂടെ ആക്രമണത്തിന് ഇരയായ അന്‍സിബയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.  
 
സെറ്റ് സാരിയും തുളസിമാലയുമായി സിന്ദൂരവും തൊട്ട് ചിരിച്ചു നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നടന്‍ മുരളിയുമായി അന്‍സിബയുടെ വിവാഹം കഴിഞ്ഞുവെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രചരണം. ഷൈജു സുകുമാരന്‍ നാടാര്‍ റൈറ്റ് തിങ്കേഴ്‌സ് എന്നഫേസ്ബുക്ക് ഗ്രൂപ്പിലാണ് അന്‍സിബയുടെ വിവാഹ ഫോട്ടോ പോസ്റ്റ് ചെയ്തത്.  
 
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയിച്ച ലൗ മേറ്റ്‌സ് എന്ന ഷോര്‍ട്ട് ഫിലിമിലെ ഒരു സീനെടുത്താണ് വിവാഹ ഫോട്ടോയെന്ന തരത്തില്‍ പ്രചരിപ്പിച്ചത്.  വിവാഹ വാര്‍ത്തയെന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ ഫോട്ടോ പ്രചരിപ്പിച്ച ഷൈജു സുകുമാരനുള്ള മറുപടി താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ച ആള്‍ക്കൊപ്പമുള്ള ഫോട്ടോ വെച്ച് താന്‍ വിവാഹിതയായി എന്ന് നിങ്ങള്‍ക്കെങ്ങനെ പോസ്റ്റ് ഇടാന്‍ കഴിഞ്ഞുവെന്ന് താരം ചോദിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അന്‍സിബ ഹസന്‍ സിനിമ മുരളി മേനോന്‍ Cinema വിവാദം Ansiba Hasn Murali Menon

സിനിമ

news

പൃഥ്വിയുടെ പോസ്റ്റിന് സുപ്രിയ നല്‍കിയ കമന്‍റ് വൈറലാകുന്നു !

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ മലയാള നടനാണ് പൃഥ്വിരാജ്. സമൂഹത്തില്‍ നടക്കുന്ന ...

news

ആ പത്താം ക്ലാസുകാരി സമ്മാനിച്ചതാണ് ജിമ്മിക്കി കമ്മല്‍ പാട്ടിന്റെ ആദ്യ നാല് വരികള്‍ ‍!

വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ സിനിമയെക്കാള്‍ ഹിറ്റായത് ചിത്രത്തിലെ പാട്ടാണ്. ...

news

രണ്ട് മമ്മൂട്ടിക്ക് ഒരു മോഹന്‍ലാല്‍ !

ഇത്തവണത്തെ ഓണക്കാലം യഥാര്‍ത്ഥ സിനിമാ പ്രേക്ഷകര്‍ക്ക് നിരാശ മാത്രമാണ് സമ്മാനിച്ചത്. ...

news

ഇന്ത്യന്‍ 2 വരുന്നു, ഷങ്കര്‍ - കമല്‍ഹാസന്‍ ടീം വീണ്ടും!

ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ഷങ്കറും ഉലകനായകന്‍ കമല്‍ഹാസനും വീണ്ടും ...