‘ഞാന്‍ തയ്യാര്‍’ - പ്രധാനമന്ത്രിക്ക് മോഹന്‍ലാലിന്റെ മറുപടി കത്ത്

മോഹന്‍ലാല്‍ മറുപടി കത്തയച്ചു

aparna| Last Modified ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (11:31 IST)
സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിക്ക് പിന്തുണതേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെഴുതിയ കത്തിനു മറുപടിയുമായി നടൻ മോഹൻലാല്‍. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടക്കാനിരിക്കുന്ന ‘സ്വച്ഛത ഹി സേവ’യെ താന്‍ പിന്തുണയ്ക്കുന്നുവെന്നും സ്വയം സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ ഫെസ്ബുക്കില്‍ കുറിച്ചു.

ഉത്തരവാദിത്വമുള്ള പൌരനെന്ന നിലയില്‍ രാജ്യത്തെ ഓര്‍ത്ത് നാം അഭിമാനിക്കണമെന്നും രാജ്യം ശുചിയായി കൊണ്ടു നടത്തുന്നതില്‍ നമ്മുടെ പങ്കും വളരെ വലുതാണെന്നും കത്തില്‍ പറയുന്നു. നമ്മുടെ വീടാണ് രാജ്യം, അത് ശുചിയായി നോക്കുക. അങ്ങനെയെങ്കില്‍ ഈ ദീപാവലിയില്‍ നമ്മുടെ വീട് മറ്റ് ഏത് വര്‍ഷങ്ങളേക്കാളും തെളിമയോടെ പ്രകാശിക്കുമെന്ന് മോഹന്‍ലാല്‍ പറയുന്നു.

‘സിനിമയെന്നത് ആളുകളെ വളരെയധികം സ്വാധീനിക്കുന്ന മേഖലയാണ്. താങ്കള്‍ ‘സ്വച്ഛത ഹി സേവ’യില്‍ പങ്കാളി ആവുകയാണെങ്കില്‍ അത് നിരവധി ആളുകള്‍ക്ക് പ്രചോദനം നല്‍കും. അതുവഴി നിരവധി പേര്‍ ‘സ്വച്ഛത ഹി സേവ’യില്‍ പങ്കാളിത്തം സ്വീകരിക്കും. അതിനാൽ താങ്കൾ സ്വച്ഛത ഹി സേവ പ്രസ്ഥാനത്തിൽ പങ്കാളിയാവണമെന്നും എന്നായിരുന്നു പ്രധാനമന്ത്രി മോഹന്‍ലാലിനു അയച്ച കത്തില്‍ പറഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :